Latest News

വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി - അപ്പീൽ ഹൈക്കോടതി തള്ളി

വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി - അപ്പീൽ ഹൈക്കോടതി തള്ളി
X

കൊച്ചി : കേരള സാങ്കേതിക സർവ്വകലാശാലയിലെയും , ഡിജിറ്റൽ സർവകലാശാലയിലെയും ,താൽക്കാലിക വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി, ഇവരെ നിയമിച്ച നടപടി നിയമപരമല്ലെന്ന് സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ ഗവർണർ നൽകിയ അപ്പീൽ ഡിവിഷൻ ബെഞ്ച് തള്ളി

സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് ശരിവെച്ചു .താൽക്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം എന്നായിരുന്നു സിംഗിൾ ബഞ്ച് ഉത്തരവ് . താൽക്കാലിക വിസി മാരുടെ കാലാവധി ആറുമാസത്തിൽ കൂടുതൽ ആകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു .

സ്ഥിരം വിസി നിയമനത്തിൽ ഇനിയൊരു കാലതാമസം ഉണ്ടാകരുതെന്നും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു . ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവ അടങ്ങുന്ന ഡിവിഷനൽ ബെഞ്ചിൻ്റെതാണ് വിധി.

Next Story

RELATED STORIES

Share it