Latest News

ചാലിയാറിൽ തോണി അപകടം: കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ചാലിയാറിൽ തോണി അപകടം: കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി
X

ചെറുവണ്ണൂർ: കൊളത്തറ ചാലിയാർ പുഴയിൽ മത്സ്യബന്ധനത്തിനിടെ

തോണി മറിഞ്ഞ് ഞായറാഴ്ച കാണാതായ കൊളത്തറ ചാമപ്പറമ്പ് കിളിയനാട് അബ്ദുൽസലാമിന്റെ (62) മൃതദേഹം ഇന്ന് (1.7.2025- ചൊവ്വ) രാവിലെ 8 മണിക്ക് ചെറുവണ്ണൂർ സ്റ്റാൻഡേർഡ് ടൈൽസിന് സമീപം പുഴയിൽ വെച്ച് കണ്ടെത്തി.

ഗൾഫിൽ നിന്ന് നാട്ടിലെത്തിയ അബ്ദുൽ സലാം സഹോദരരൻ മുഹമ്മദിനോടൊപ്പം ചൂണ്ടലിട്ട് മൽസ്യം പിടിക്കുന്നതിനിടക്ക് കുത്തൊഴുക്കിൽപെട്ട് തോണി തോണി മറിഞ്ഞപ്പോൾ മുഹമ്മദ് നീന്തി രക്ഷപ്പെടുകയായിരുന്നു

പിതാവ് : പരേതനായ കോയസ്സൻ. മാതാവ്: കദീശ ഭാര്യ: വയലിലകത്ത് ഷെരീഫ ( നല്ലൂർ)

മക്കൾ:സജ്ന,നജ്ല, ഷിബില,മുഹമ്മദ് മുസ്തഫ ,മരുമക്കൾ: നൗഫൽ (ദുബായ്- അരീക്കാട്) , ഫർസിൻ (ചെമ്മാട് ) മുസമ്മിൽ (കൊട്ടപ്പുറം)

സഹോദരങ്ങൾ : അബ്ദുൾ ഹമീദ് ,മുഹമ്മദ്, ബീരാൻ , റുഖിയ, അയീഷ, സുബൈദ, സൈനബ

പരേതരായ അസ്സൻകോയ,മറിയകുട്ടി,

ബീകുട്ടി,അബൂബക്കർ

കബറടക്കം ഇന്ന് ചൊവ്വ - വൈകു. 2.30 , കൊളത്തറ വടക്കേ ജുമാഅത്ത് പള്ളിയിൽ

Next Story

RELATED STORIES

Share it