Latest News

അഷ്റഫിൻ്റെ കൊലപാതകം അപകടകരമായ പ്രവണതയുടെ തുടക്കം: മുൻ മന്ത്രി രാമനാഥ് റായ്

അഷ്റഫിൻ്റെ കൊലപാതകം അപകടകരമായ പ്രവണതയുടെ തുടക്കം: മുൻ മന്ത്രി രാമനാഥ് റായ്
X

മംഗളൂരു: കുഡുപ്പുവിൽ വയനാട് സ്വദേശി അഷ്റഫിനെ ഹിന്ദുത്വർ തല്ലിക്കൊന്നത് അപകടകരമായ പ്രവണതയുടെ തുടക്കമാണെന്ന് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെപിസിസി) വൈസ് പ്രസിഡന്റും മുൻ മന്ത്രിയുമായ രാമനാഥ് റായ്.ഒരു മതത്തിലെ അംഗത്തെ ലക്ഷ്യമിട്ട് നടത്തിയ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നീതിപീഠത്തിന് മുന്നിൽ കൊണ്ടുവരേണ്ടത് നിർണായകമാണ്. എന്നാൽ മാത്രമേ ജില്ലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ കഴിയൂ.

പബ് ആക്രമണം, ക്രിസ്ത്യൻ ദേവാലയ ആക്രമണം തുടങ്ങിയ മുൻകാല ആക്രമണങ്ങളുടെ അനന്തരഫലങ്ങൾ എല്ലാവർക്കും അറിയാം.കുഡുപ്പുവിൽ നടന്നത് ഒരു വർഗീയ സംഘർഷമല്ല, മറിച്ച് വർഗീയ സംഘർഷം ലക്ഷ്യം വച്ചുള്ള കൊലപാതകമാണ്. ഇത് അങ്ങേയറ്റം അപകടകരമാണ്. അഷ്റഫ്

കൊല്ലപ്പെട്ട സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it