Latest News

തുർക്കിയുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി

തുർക്കിയുമായി വെടിനിർത്തൽ പ്രഖ്യാപിച്ച് കുർദിസ്താൻ വർക്കേഴ്സ് പാർട്ടി
X
ഇസ്താംബൂൾ : തുർക്കിയുമായി വെടിനിർത്തൽ പ്രഖ്യാപിച്ച്

കുർദിസ്താൻ വർക്കേഴ്സ് പാർട്ടി. കഴിഞ്ഞ 40 വർഷമായി നടന്നുവരുന്ന സമരം അവസാനിപ്പിക്കുകയാണെന്നും ഇനി സർക്കാർ ആക്രമിച്ചാൽ മാത്രമേ പ്രത്യാക്രമണം നടത്തുന്നു പാർട്ടിയുടെ എക്സിക്യൂട്ടീവ് കൗൺസിലിന്റെ പ്രസ്താവന പറയുന്നു. തുർക്കി ഭരണകൂടവുമായി ഏറ്റുമുട്ടൽ തുടരരുതെന്നും സംഘടന പിരിച്ചുവിടണമെന്നും പാർട്ടിയുടെ സ്ഥാപക നേതാവായ അബ്ദുല്ല ഒജാലൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് പാർട്ടി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.അബ്ദുള്ള ഒജാലനെ ജയിലിൽ നിന്ന് തുർക്കി ഭരണകൂടം മോചിപ്പിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നിരായുധീകരണ പ്രവർത്തനങ്ങൾ നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രസ്താവന പറയുന്നു.

തുർക്കിയിലെ എട്ടരക്കോടി ജനങ്ങളിൽ ഏകദേശം 20% വരുന്ന കുർദുകൾക്ക് ഒരു മാതൃരാജ്യം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 1984ൽ ആണ് പികെകെ രൂപീകരിച്ചത്. അക്കാലത്ത് കുർദുകൾ നേരിട്ട പല പ്രശ്നങ്ങളും ഇപ്പോൾ ഇല്ലെന്നും പികെകെ വിലയിരുത്തുന്നു. മുൻകാലങ്ങളിൽ കുർദുകളുടെ മാതൃഭാഷയായ കുർമാഞ്ചി സ്കൂളുകളിൽ അനുവദിച്ചിരുന്നില്ല. ഇപ്പോൾ അതെല്ലാം പഠിപ്പിക്കുന്നുണ്ട്.



Next Story

RELATED STORIES

Share it