Latest News

ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭകർ പുതിയ പാർട്ടി രൂപീകരിച്ചു

ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭകർ പുതിയ പാർട്ടി രൂപീകരിച്ചു
X

ധാക്ക: ശെയ്ഖ് ഹസീനയെ ബംഗ്ലാദേശിൻ്റെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കിയ പ്രതിഷേധത്തിന് നേതൃത്വം നൽകിയ വിദ്യാർഥികൾ പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. ജാതീയ നാഗരിക പാർട്ടി അഥവാ നാഷണൽ സിറ്റിസൺസ് പാർട്ടി എന്ന് പേരിട്ടിരിക്കുന്ന ഈ പാർട്ടി അടുത്ത തിരഞ്ഞെടുപ്പിൽ മൽസരിക്കും.

ഹസീന രാജ്യം വിട്ടോടിയ ശേ ഷം ചുമതലയേറ്റ ഇടക്കാല സർക്കാരിൽ ഉപദേഷ്ടാവായി മാറിയ വിദ്യാർത്ഥി നേതാവ് നഹിദ് ഇസ്ലാം സ്ഥാനം രാജിവച്ച് പുതിയ പാർട്ടിയുടെ കൺവീനറായി ചുമതലയേറ്റു.
പാർട്ടിയുടെ 151 അംഗ കമ്മിറ്റിയെ ഉദ്ഘാടന വേളയിൽ പ്രഖ്യാപിച്ചു.

സ്വജനപക്ഷപാതത്തിൻ്റെ രാഷ്ട്രീയ സംസ്‌കാരം മാറ്റാനും അഴിമതി ഇല്ലാതാക്കാനും പ്രവർത്തിക്കുമെന്ന് നേതൃത്വം അറിയിച്ചു.

Next Story

RELATED STORIES

Share it