- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണൂര്‍ കാങ്കോലിലെ മല്‍സ്യസംസ്‌കരണ യൂനിറ്റിനെതിരായ പ്രതിഷേധം; ജനകീയ സമരപ്പന്തലിന് തീയിട്ടു

കണ്ണൂര്‍: കാങ്കോലിലെ മല്‍സ്യസംസ്‌കരണ കേന്ദ്രത്തിന് മുന്നിലെ ജനകീയ സമരസമിതിയുടെ പ്രതീകാത്മക സമരപ്പന്തല്‍ പൊളിച്ചുകൊണ്ടുപോയി കത്തിച്ചു. പരിസര മലിനീകരണമുണ്ടാക്കുന്ന സംരംഭങ്ങള്‍ വികസനമെന്ന പേരില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരേ സിപിഎം ഭരിക്കുന്ന പഞ്ചായത്തില്‍ പാര്‍ട്ടി അണികള്‍ നടത്തുന്ന സമരത്തിനെതിരെയാണ് അജ്ഞാതരുടെ ആക്രമണം. ചൊവ്വാഴ്ച രാത്രി 10നാണ് സംഭവം.
പഞ്ചായത്തിന്റെ അനുമതിയോടെ, ജനവാസ മേഖലയില്‍ ടാര്‍ മിക്‌സിങ് യൂനിറ്റ്, മല്‍സ്യസംസ്‌കരണ കേന്ദ്രം, ലാറ്റക്‌സ് ഉല്‍പ്പന്ന നിര്‍മാണ കേന്ദ്രം എന്നിവ തുടങ്ങിയതിനെതിരെയാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രദേശത്ത് മല്‍സ്യസംസ്‌കരണ യൂനിറ്റ് വരുന്നതിനെതിരേ നാളുകളായി ജനകീയ സമരം ശക്തമാണ്. നാട്ടുകാരുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ സ്ഥിരമായി ആളുകള്‍ പന്തലില്‍ ഇരിക്കാറുണ്ടായിരുന്നില്ല.
എന്നാല്‍, പ്രവര്‍ത്തനങ്ങള്‍ ശക്തമായിരുന്നു. സമരനേതാവ് ജോബി പീറ്ററിനെ ആലപ്പടമ്പ് ലോക്കല്‍ സെക്രട്ടറി ടി വിജയന്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഫോണ്‍ സന്ദേശം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭീഷണി മുഴക്കിയവര്‍ തന്നെയാണ് ആക്രമണത്തിനു പിന്നിലെന്നാണ് സമരക്കാരുടെ നിഗമനം. അതേസമയം, ജീവന് ഭീഷണിയുള്ളതിനാല്‍ ഇതെക്കുറിച്ച് മാധ്യമങ്ങളോട് പരസ്യമായി പ്രതികരിക്കാന്‍ പോലും ഇവര്‍ തയ്യാറായിട്ടില്ല. സംഭവത്തില്‍ പോലിസ് അന്വേഷണം ആരംഭിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















