Latest News

തയ്യിലക്കടവില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

തയ്യിലക്കടവില്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം
X

മലപ്പുറം: ചേളാരി പരപ്പനങ്ങാടി റൂട്ടില്‍തയ്യിലക്കടവില്‍ ലോറിയും സ്‌കൂട്ടറും അപകടത്തില്‍പ്പെട്ട് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരണപ്പെട്ടു. ചേളാരി ചെനക്കാലങ്ങാടി സ്വദേശി മലയില്‍ അഹമ്മദ് ഷെരീഫ് (57) ആണ് മരിച്ചത്. ഇന്ന് രാവിലെ 10.15 ഓടെയാണ് അപകടം നടന്നത്.

ചേളാരിയില്‍ നിന്ന് ചെട്ടിപടി ഭാഗത്തേക്ക് പോവുന്ന ലോറിയില്‍ തട്ടി ബൈക്ക് യാത്രക്കാരന്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. ലോറി ദേഹത്ത് കൂടി കയറിയിറങ്ങിയതിനാല്‍ തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മരണപ്പെട്ടയാളെ തിരൂരങ്ങാടി താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Next Story

RELATED STORIES

Share it