Latest News

ലഹരിക്കെതിരെ എക്സൈസിന്റെ പുതിയ മുന്നേറ്റം

ലഹരിക്കെതിരെ എക്സൈസിന്റെ പുതിയ മുന്നേറ്റം
X


തൃശൂർ:

വിദ്യാർത്ഥികളിലെ ലഹരി ഉപയോഗം തടയുന്നതിനും മാനസികസംഘർഷം ഒഴിവാക്കുന്നതിനുമായി നൂതന ആശയം ആവിഷ്കരിക്കാൻ ഒരുങ്ങുകയാണ് എക്സൈസ് വകുപ്പ്. ലഹരി ഉപയോഗം കണ്ടെത്തിയ വിദ്യാർത്ഥികൾക്ക് ലൈഫ് സ്കിൽ എജുകേഷൻ നൽകി പഠന - ജീവിത മുന്നേറ്റത്തിന് അവരെ പ്രാപ്തരാക്കുകയാണ് എക്സൈസ് വകുപ്പ്. ജില്ലയിൽ 51 കുട്ടികൾ ഇതുവരെ പദ്ധതിയുടെ ഭാഗമായി.

ജില്ലയിലെ കൗൺസിലിംഗ് ബിരുദാനന്തരബിരുദ വിദ്യാർത്ഥികളെയും പദ്ധതിയുടെ ഭാഗമാക്കാനിരിക്കുകയാണ് എക്സൈസ് വകുപ്പ്. ഇവരെ ഉൾപ്പെടുത്തി കൗൺസിലിംഗ് ഗ്രൂപ്പ് വിപുലമാക്കാനും എക്സൈസ് വകുപ്പ് ലക്ഷ്യമിടുന്നുണ്ട്. ആദ്യഘട്ടത്തിൽ 23 പേർക്ക് പരിശീലനം നൽകി സ്കൂൾ സന്ദർശനത്തിനയച്ചു.

ലഹരിക്കെതിരെയുള്ള മുന്നേറ്റത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ വിദ്യാലയങ്ങളിൽ നടപ്പാക്കിയ ബോധവൽക്കരണ ക്ലാസുകളുടെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ട ബോധവത്കരണ ക്ലാസിൽ പരിഗണന ലഭിക്കേണ്ടുന്ന കുട്ടികൾക്ക് സ്കിൽ ഡവലപ്മെന്റ് ക്ലാസുകൾ നൽകി അവരെ ലഹരിയിൽ നിന്നും പിന്തിരിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കാനും പദ്ധതി വഴിയൊരുക്കും. ആവശ്യമുള്ളവർക്ക് വ്യക്തിഗത കൗൺസിലിംഗും നൽകുന്നുണ്ട്.

വിദ്യാഭ്യാസ മേഖലയിലെ ഐ സി ഡി എസ് കൗൺസലേഴ്സിന് പ്രത്യേക പരിശീലനം നൽകുവാനും എക്സൈസ് വകുപ്പ് ഉദ്ദേശിക്കുന്നുണ്ട്. ലഹരിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി എക്സെസ് വകുപ്പിലെയും ആരോഗ്യ വകുപ്പിലെയും വിദഗ്ധരുടെ നേതൃത്വത്തിലാണ് വിദ്യാഭ്യാസ മേഖലയിലുള്ള 77 കൗൺസലേഴ്സിന് ട്രെയിനിങ് നൽകുക.

Next Story

RELATED STORIES

Share it