- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നാരായണൻ നായർ വധക്കേസ്: കോടതി വിധി സ്വാഗതാർഹം കെഎംസിഎസ് യു

തിരുവനന്തപുരം: കെ.എം.സി.എസ്.യു സംസ്ഥാന കൗൺസിൽ അംഗമായിരുന്ന നാരായണൻ നായരെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തിയ പതിനൊന്നു പ്രതികൾക്കും നെയ്യാറ്റിൻകര അഡീഷണൽ സെഷൻ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. വീട്ടിനകത്തു കയറി ഭാര്യയുടെയും മക്കളുടെയും മുൻപിലിട്ട് നാരായണൻ നായരെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ പ്രതികൾ പതിനൊന്നു പേരും കൊലപാതക കുറ്റം ചെയ്തവരാണെന്ന് കഴിഞ്ഞ ബുധനാഴ്ച കോടതി വിധിച്ചിരുന്നു. ഈ കോടതി വിധി വന്നതിനു ശേഷമാണ് ബി.എം.എസ് സ്റ്റേറ്റ് ട്രാൻസ്പോർട്ട് എം പ്ലോയീ സ് സംഘിന്റെ ജനറൽ സെക്രട്ടറിയായി ഈ കേസിലെ ഒന്നാം പ്രതിയായ വെള്ളാം കൊളളി രാജേഷിനെ വീണ്ടും തെരഞ്ഞെടുത്തത്. നിയമ സംവിധാനങ്ങളെയാകെ വെല്ലുവിളിക്കുന്ന തരത്തിലുള്ള ഈ അധാർമ്മികമായ തീരുമാനം സംഘ പരിവാർ സംഘടന കൊലപാതകത്തിൽ നടത്തിയ ആ സൂത്രണം വെളിവാകുന്നതാണ്. അത്യന്തം ഹീനമായ ഈ കുറ്റകൃത്യം നിരപരാധിയായ ഒരു മനുഷ്യ സ്നേഹിയെ യാതൊരു കാരണവും കൂടാതെ ഇല്ലാതാക്കിയ അരുംകൊലയെന്ന നിലയിൽ പ്രതികൾ യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതിയ്ക്ക് ബോധ്യമായിരിക്കുന്നു . സമാനമായ കുറ്റകൃത്യങ്ങൾ ആവർത്തിക്കരുതെന്ന താക്കീതാണ് കോടതി വിധി. സംഘ പരിവാർ സംഘടന മുന്നോട്ടുവക്കുന്ന മനുഷവിരുദ്ധവും സമുഹവിരുദ്ധവുമായ പ്രവർത്തന പദ്ധതികൾ കേരളം പോലെ ഉയർന്ന സാമൂഹ്യ സൗഹാർദ്ദം നിലനിൽക്കുന്ന സമൂഹത്തിൽ കടുത്ത വെല്ലുവിളി ഉയർത്തുന്ന സന്ദർഭം കൂടിയാണിത്.
നാരായണൻ നായർ നാടിനാകെ പ്രിയപ്പെട്ടവനായിരുന്നുആനാവൂർ ദേവി ക്ഷേത്രത്തിന്റെ പ്രസിഡന്റായിരിക്കെ തന്നെ തൊട്ടടുത്തുള്ള ആർ.സി ചർച്ചിന്റെ സെക്രട്ടറിയുമായിരുന്നു. ആനാവൂർ ഹയർ സെക്കന്ററി സ്ക്കൂളിന്റെ പി.ടി എ പ്രസിഡന്റ് മണവാരിയിലെ വായനശാലയുടെ പ്രസിഡന്റ് , കരിയർ ഗൈഡൻസ് സെന്ററിന്റെ നേതൃത്വം തുടങ്ങി തന്റെ നാട്ടിലെമ്പാടും നല്ലതു മാത്രം ചെയ്തു ജീവിച്ച മനുഷ്യ സ്നേഹിയായ പൊതുപ്രവർത്തകനായിരുന്നു. നഗരസഭാ ജീവനക്കാരൻ എന്ന നിലയിൽ ജോലിയെ സേവനമായി കണ്ടു പ്രവർത്തിച്ചു. നാരായണൻ നായരുടെ പ്രവർത്തനങ്ങൾ മാതൃകാ പരമായിരുന്നു. ജീവനക്കാരുടെ സംഘടനയായ കെ.എം.സി.എസ്.യുവിന്റെ സംസ്ഥാന കൗൺസിൽ അംഗമെന്ന നിലയിൽ സജീവമായി ജീവനക്കാരുടെ പ്രശ്നങ്ങളിലിടപ്പെട്ട് പരിഹാരത്തിനായി പ്രവർത്തിച്ചു. നാരായണൻ നായരെ നിഷ്ഠൂരമായി കൊലപ്പെടുത്തിയവർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത് ആർ.എസ്.എസിന് വലിയ പാഠമാണ്. ആക്രമണം നടത്തി സമാധാനം തകർക്കുന്ന അപകടകരമായ രീതികളിൽ നിന്ന് ആർ.എസ്.എസും ബി ജെ പി യും പിൻമാറണം. കേരളത്തിന്റെ ഉയർന്ന സാമുഹ്യ ബോധത്തെ മനസിലാക്കി ആർ.എസ് .എസും ബി.ജെ.പിയും അതിലേയ്ക്ക് ഉയരാൻ ശ്രമിക്കണം. കൊലപാതക രാഷ്ട്രയം അവസാനിപ്പിക്കണം കെ.എം.സി.എസ് യു വിധിയെ സ്വാഗതം ചെയ്യുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















