Latest News

വിദ്യാഭ്യാസ യോഗ്യതകൾക്ക് പുറമെ അധിക നൈപുണ്യങ്ങൾ ആർജ്ജിക്കണം: മന്ത്രി എം ബി രാജേഷ്

വിദ്യാഭ്യാസ യോഗ്യതകൾക്ക് പുറമെ അധിക നൈപുണ്യങ്ങൾ ആർജ്ജിക്കണം: മന്ത്രി എം ബി രാജേഷ്
X


നോളജ് സിറ്റി: വിദ്യാഭ്യാസ യോഗ്യതകൾക്ക് പുറമെ അധിക നൈപുണ്യങ്ങൾ ആർജ്ജിക്കാൻ എല്ലാവരും തയ്യാറാകണമെന്ന് കേരള തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. മർകസ് നോളജ് സിറ്റിയിൽ ആരംഭിക്കുന്ന തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ ഉദ്‌ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ വിദ്യാ സമ്പന്നരായ ആളുകൾ ധാരാളം ഉണ്ട്. അതേ സമയം വിദ്യാ സമ്പന്നരുടെ തൊഴിലില്ലാഴ്മയും ഇവിടെ വളരെ കൂടുതലാണ്. ഇതിന്റെ പ്രധാന കാരണം പുതിയ തൊഴിലുകൾക്ക് പ്രാപ്തരാക്കാൻ നിലവിൽ നാം ആർജ്ജിച്ചിട്ടുള വിദ്യാഭ്യാസ യോഗ്യതകൾ പോരാ എന്നതാണെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it