Latest News

പോലിസ് കായികക്ഷമത പരീക്ഷ

പോലിസ് കായികക്ഷമത പരീക്ഷ
X

തൃശൂർ: ജില്ലയിലെ പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ (കാറ്റഗറി നമ്പർ 340/2020, 251/2020) തസ്തികകളിലേക്ക് ആഗസ്ത് 27, സെപ്റ്റംബർ 15 തീയതികളിൽ പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികകളിൽ ഉൾപ്പെട്ടിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ശാരീരിക അളവെടുപ്പും കായികക്ഷമത പരീക്ഷയും നടത്തുന്നു. തൃശ്ശൂർ രാമവർമ്മപുരം ഡി എച് ക്യാമ്പ്‌ പരേഡ് ഗ്രൗണ്ടിൽ നവംബർ 23, 24, 25, 28, 29 തിയ്യതികളിൽ രാവിലെ 5.30നാണ് പരീക്ഷ നടക്കുന്നത്.

ചുരുക്കപട്ടികയിലുള്ള ഉദ്യോഗാർത്ഥികൾക്ക് എസ് എം എസ്, പ്രൊഫൈൽ മെസ്സേജ് വഴി മുൻകൂട്ടി അറിയിപ്പ് നൽകിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത് അസ്സൽ തിരിച്ചറിയൽ രേഖ സഹിതം നിശ്ചിത സമയത്തു ഗ്രൗണ്ടിൽ ഹാജരാകണം.

Next Story

RELATED STORIES

Share it