Latest News

കലോത്സവങ്ങൾ കുട്ടികളിൽ സർഗാത്മകത ഉണർത്തുന്ന വേദികളായിരിക്കണം: മന്ത്രി കെ രാജൻ

കലോത്സവങ്ങൾ കുട്ടികളിൽ സർഗാത്മകത ഉണർത്തുന്ന വേദികളായിരിക്കണം: മന്ത്രി കെ രാജൻ
X

തൃശൂർ: കുട്ടികളുടെ മനസിൽ സർഗാത്മകതയും യുക്തിചിന്തയും ഉണർത്തുന്ന വേദികളായിരിക്കണം കലോത്സവങ്ങളെന്ന് റവന്യൂ മന്ത്രി കെ രാജൻ. വരുന്ന തലമുറ സർഗാത്മക ബോധത്തിന്റെ അടിത്തറയിലൂടെ വേണം മുന്നോട്ട് പോകേണ്ടതെന്നും മന്ത്രി പറഞ്ഞു. തൃശൂർ ഈസ്റ്റ് ഉപജില്ലാ കലോത്സവ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.


കുട്ടികളിലെ മനസിനുള്ളിലെ തെറ്റായ അവബോധത്തെ മറികടക്കാനും മനുഷ്യനാണ് പ്രധാനം എന്ന ചിന്ത ഉണർത്താനും വിദ്യാഭ്യാസത്തിലൂടെ സാധിക്കണം. കേരളത്തിലെ അപകടരമായ കമ്പോളം വിതക്കുന്ന ആപൽ ഘട്ടങ്ങളിലേയ്ക്ക് നമ്മുടെ കുട്ടികൾ പോകാതിരിക്കട്ടെ എന്നും മന്ത്രി പറഞ്ഞു.


നവംബർ 8 മുതൽ നാല് ദിവസം നീണ്ടുനിന്ന കലോത്സവത്തിൽ ഭക്ഷണം തയ്യാറാക്കിയ നല്ലങ്കര സുരേഷിനെ മന്ത്രി ചടങ്ങിൽ ആദരിച്ചു. തൃശൂർ സെന്റ് ജോസഫ് സ്കൂളിൽ നടന്ന ചടങ്ങിൽ പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ - സ്ഥിര സമിതി ചെയർമാൻ എ വി വല്ലഭൻ, തൃശൂർ ഈസ്റ്റ് എഇഒ പി എം ബാലകൃഷ്ണൻ, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, അധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.

Next Story

RELATED STORIES

Share it