Latest News

അരിവില വർധന: കലക്ടറുടെ നേൃത്വത്തിൽ പരിശോധന നടത്തി

അരിവില വർധന: കലക്ടറുടെ നേൃത്വത്തിൽ പരിശോധന നടത്തി
X


തൃശൂർ: അരിയുൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വില വർധനയ്ക്കെതിരെ കലക്ടർ ഹരിത വി കുമാറിൻ്റെ നേതൃത്വത്തിൽ ജില്ലയിലെ മൊത്തവ്യാപാര കടകളിൽ പരിശോധന നടത്തി. വില വർധിക്കുന്ന സാഹചര്യത്തിൽ കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനാണ് പരിശോധന നടത്തിയതെന്ന് കലക്ടർ പറഞ്ഞു.


വിലനിലവാരം എല്ലാ ദിവസവും പ്രൈസ് മോണിറ്ററിങ് കമ്മിറ്റി സെല്ലിന് കീഴിൽ മൊത്തവ്യാപാര കടകളിൽ നിന്നും എടുക്കുന്നുണ്ട്. ഇരുപതിലധികം നിത്യോപയോഗ സാധനങ്ങളുടെ വിലയും കടകളിലെ വിലയും ഏകീകൃതമാണോ എന്ന് വിലയിരുത്തുന്നതിനാണ് പരിശോധനയെന്ന് കലക്ടർ വ്യക്തമാക്കി.


കടകളിലെ നിലവിലെ ശേഖരം, അതത് ദിവസങ്ങളിൽ ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ അളവ് എന്നിവ സംബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പും പരിശോധന നടത്തി. ജില്ലാ സപ്ലൈ ഓഫീസർ പി ആർ ജയചന്ദ്രൻ, മറ്റ് ഉദ്യോഗസ്ഥർ, ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Next Story

RELATED STORIES

Share it