Latest News

പത്ര ഏജൻ്റുമാർ പ്രകടനവും ധർണയും നടത്തി

പത്ര ഏജൻ്റുമാർ  പ്രകടനവും ധർണയും  നടത്തി
X


കോഴിക്കോട്: സംസ്ഥാനത്തെ പത്ര ഏജൻ്റുമാരുടെ സംഘടനാപരമായ വാർത്തകൾ നിരന്തരം തമസ്കരിക്കുകയും

സർക്കുലേഷൻ വർദ്ദനവുണ്ടെന്ന് വരുത്താൻ പത്ര ഏജൻ്റുമാർക്ക് ആവശ്യമായതിലധികം

പത്രവും അനുബന്ധ പ്രസിദ്ധീകരണങ്ങളും കൂട്ടി അയക്കുകയും ചെയ്യുന്ന മലയാള മനോരമ മാനേജ്മെൻ്റിൻ്റെ തെറ്റായ നിലപാടുകൾ

തിരുത്തണമെന്ന് ആവശ്യപ്പെട്ട് ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ [എൻ.പി.എ.എ]

സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ

കോഴിക്കോട് മനോരമ ഓഫീസിന് മുന്നിൽ ധർണ്ണയും ടൗണിൽ പ്രതിഷേധ പ്രകടനവും നടത്തി.

സംസ്ഥാന പ്രസിഡൻ്റ്

പി.കെ സത്താർ ഉൽഘാടനം ചെയ്തു.ജനറൽ സിക്രട്ടറി ചേക്കുട്ടി കരിപ്പൂർ അധ്യക്ഷതയും,

കോഴിക്കോട് ജില്ലാ പ്രസിഡൻറ് അജീഷ് വി.പി സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡൻ്റ് സി.പി അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നടത്തി. വിവിധ ജില്ലാകമ്മിറ്റി ഭാരവാഹികളായ ജനാർദ്ദനൻ കാസർഗോഡ്, ബിജേഷ് കണ്ണൂര്, പങ്കജാക്ഷൻ വയനാട് ,ഭാസ്കരൻ കോഴിക്കോട്, സലിം രണ്ടത്താണി, ഇസ്ഹാഖ് മലപ്പുറം, മൊയ്തീൻ തൃശൂർ തുടങ്ങിയവർ സംസാരിച്ചു.

Next Story

RELATED STORIES

Share it