Latest News

മ്യൂസിയത്തെ ലൈംഗികാതിക്രമം; പ്രതി സന്തോഷിനെ പിരിച്ചുവിട്ടു

മ്യൂസിയത്തെ ലൈംഗികാതിക്രമം; പ്രതി സന്തോഷിനെ പിരിച്ചുവിട്ടു
X


തിരുവനന്തപുരം: മ്യൂസിയത്തില്‍ ലൈംഗികാതിക്രമ കേസിലെ പ്രതി സന്തോഷിനെ ജലവിഭവ മന്ത്രിയുടെ പി എസിന്‍റെ ഡ്രൈവർ തസ്തികയിൽ നിന്ന് പിരിച്ചുവിട്ടു. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ ഓഫീസാണ് ഇതുസംബന്ധിച്ച് അറിയിച്ചത്.

കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ച് കയറാന്‍ ശ്രമിച്ചതും മ്യൂസിയത്തില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നതും സന്തോഷായിരുന്നു. ഇയാളെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മലയിൻകീഴ് മഞ്ചയിൽ സ്വദേശിയാണ് സന്തോഷ് കുമാർ. അതിക്രമിച്ച് കയറൽ, മോഷണ ശ്രമം എന്നിവ കുറ്റങ്ങൾ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പിന്നാലെ മ്യൂസിയത്ത് ലൈംഗികാതിക്രം നടത്തിയതും ഇയാളാണെന്ന് വ്യക്തമാവുകയായിരുന്നു. പരാതിക്കാരി പ്രതിയെ തിരിച്ചറിഞ്ഞു. പേരൂർക്കട സ്റ്റേഷനിൽ നടന്ന തിരിച്ചറിയൽ പരേഡിലാണ് പ്രതിയെ പരാതിക്കാരി തിരിച്ചറിഞ്ഞത്. പ്രതിയെ തിരിച്ചറിഞ്ഞ സാഹചര്യത്തിൽ മ്യൂസിയം കേസിലും സന്തോഷിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it