Latest News

അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല വിഡിയോ: പരാതിക്കാരിയുടെ ദേഹ പരിശോധന നടത്തണമെന്ന വാദം തള്ളി പോലിസ് കമ്മീഷണര്‍

അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല വിഡിയോ: പരാതിക്കാരിയുടെ ദേഹ പരിശോധന നടത്തണമെന്ന വാദം തള്ളി പോലിസ് കമ്മീഷണര്‍
X


കോഴിക്കോട്: മൊബൈല്‍ ഫോണില്‍ അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല വിഡിയോ വന്നതില്‍ പരാതിക്കാരിയുടെ ദേഹ പരിശോധന നടത്തണമെന്ന നടക്കാവ് പൊലീസിന്റെ വാദം തള്ളി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍. സാധാരണ പോക്സോ കേസിലാണ് ദേഹ പരിശോധന നടത്തുന്നതെന്നും ഈ കേസില്‍ ആവശ്യമില്ലെന്നും എ.അക്ബര്‍ പറഞ്ഞു. പത്തുമാസം മുന്‍പ് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പരാതിക്കാരിക്ക് തിരിച്ചു നല്‍കാനുള്ള നടപടി തുടങ്ങിയതായും അദേഹം വ്യക്തമാക്കി.

ഓണ്‍ലൈന്‍ ക്ലാസിനിടെയാണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ ഫോണിലേക്ക് അജ്ഞാത നമ്പറില്‍ നിന്ന് അശ്ലീല വിഡിയോ സന്ദേശങ്ങള്‍ വന്നത്.

Next Story

RELATED STORIES

Share it