Latest News

നെല്ലിക്കുഴി അഡ്വ.ഹസൈനാര്‍ ചുള്ളിക്കണ്ടം നിര്യാതനായി

നെല്ലിക്കുഴി അഡ്വ.ഹസൈനാര്‍ ചുള്ളിക്കണ്ടം നിര്യാതനായി
X

കൊച്ചി: പണ്ഡിതനും പിഡിപിയുടെ വിദ്യാര്‍ഥി വിഭാഗമായ ഐഎസ്എഫിന്റെ പ്രഥമ സംസ്ഥന പ്രസിഡന്റുമായിരുന്ന നെല്ലിക്കുഴി നെല്ലിക്കുഴി അഡ്വ.ഹസൈനാര്‍ ചുള്ളിക്കണ്ടം അമാനി നിര്യാതനായി. ഇശാ നമസ്‌കാരത്തിനിടെ കുഴഞ്ഞുവീഴുകയും മരണം സംഭവിക്കുകയുമായിരുന്നു.

ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നെല്ലിക്കുഴി സെന്‍ട്രല്‍ ജുമാ മസ്ജിദ് ഖബറിസ്ഥാനില്‍ നടക്കും. അബ്ദുന്നാസിര്‍ മഅ്ദനിയുടെ ആദ്യകാല ശിഷ്യനും അന്‍വാര്‍ശ്ശേരിയിലെ പൂര്‍വ വിദ്യാര്‍ഥിയും ഉജ്ജ്വല പ്രഭാഷകനുമായിരുന്നു. ഐഎസ്എഫിന്റെ ആദ്യ യൂനിവേഴ്‌സിറ്റി യൂനിയന്‍ കൗണ്‍സിലറും മുസ്‌ലിം റിവ്യൂ പബ്ലിഷറുമായിരുന്നു. പിന്നീട് തബ്‌ലീഗ് ജമാഅത്തില്‍ സജീവമായി. പെരുമ്പാവൂര്‍ തഖ്‌വ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it