Latest News

എന്‍ഡബ്ല്യുഎഫ് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു

എന്‍ഡബ്ല്യുഎഫ് ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു
X

മാനന്തവാടി: നാഷനല്‍ വിമന്‍സ് ഫ്രണ്ട് ദേശീയ വ്യാപകമായ നടത്തുന്ന വിദ്വേഷ രാഷ്ട്രീയം രാജ്യത്തെ തകര്‍ക്കുന്നു എന്ന വിഷയത്തില്‍ വയനാട് ജില്ലാ കമ്മിറ്റി ടേബിള്‍ ടോക്ക് സംഘടിപ്പിച്ചു. കള്ളവാര്‍ത്തകള്‍ പ്രചരിപ്പിച്ച് ജനങ്ങളെ പരസ്പരം തമ്മിലടിപ്പിച്ച് ഭരണകര്‍ത്താക്കള്‍ തന്നെ ഇന്ത്യയിലെ ഭരണത്തെ തകര്‍ക്കുകയാണെന്ന് പരിപാടിയില്‍ മോഡറേറ്ററായ എന്‍ഡബ്ല്യുഎഫ് കോഴിക്കോട് സൗത്ത് പ്രസിഡന്റ് ജമീല ടീച്ചര്‍ പറഞ്ഞു. ഭൂരിപക്ഷത്തിന്റെ മതം ന്യൂനപക്ഷത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണെന്നും അവര്‍ പറഞ്ഞു.


ബിജെപിയുടെ ലക്ഷ്യം ഹിന്ദുരാഷ്ട്രമാണെന്നും അത് നടപ്പാക്കാന്‍ അനുവദിക്കരുതെന്നും ചടങ്ങില്‍ പങ്കെടുത്ത ഭൂസമര സമിതി നേതാവ് ഗൗരി അഭിപ്രായപ്പെട്ടു. എല്ലാവരെയും അടിച്ചമര്‍ത്തി ഏകാധിപതിയാവുകയെന്നതാണ് മോദിയുടെ ലക്ഷ്യമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജെമീല വ്യക്തമാക്കി. ചടങ്ങില്‍ ആനുകാലിക വിഷയങ്ങളില്‍ സമഗ്രമായ ചര്‍ച്ച നടന്നു. എന്‍ഡബ്ല്യുഎഫ് ജില്ലാ പ്രസിഡന്റ് ഖദീജ, സെക്രട്ടറി നാസിറ, ജില്ലാ കമ്മിറ്റിയംഗം പി ലൈല, ഷമീനാ, മാനന്തവാടി ഡിവിഷന്‍ പ്രസിഡന്റ് ഫര്‍ഹാന എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it