നാട്ടൊരുമ, സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്തു

വടകര: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സേവ് ദ റിപബ്ലിക്കിന്റെ ഭാഗമായി കോഴിക്കോട് നടക്കുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചാരണാര്‍ഥം വടകര ഏരിയ നടത്തുന്ന ഏരിയാ സമ്മേളനം 'നട്ടൊരുമ' യുടെ സ്വാഗതസംഘം ഓഫിസ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു.
ജൂലൈ ഒന്ന് മുതല്‍ തുടങ്ങി ജൂലൈ 17 വരെ വിവിധ പരിപാടികളായാണ് നടക്കുന്നത്. കമ്പവലി, നീന്തല്‍ മല്‍സരം, നടത്ത മല്‍സരം, ഫുട്‌ബോള്‍ മല്‍സരം, വനിതാ സംഗമം, വിദ്യാര്‍ഥി സംഗമം, സെമിനാര്‍, കളരിപ്പയറ്റ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു. സംഘപരിവാറിനെതിരേ സംഘടന പക്ഷപാതിത്വമില്ലാതെ ഐക്യപ്പെടാനും പോരാട്ടം നടത്താനും സ്വാഗതസംഘം ഓഫിസ് ഉദ്ഘാടനം ചെയ്ത് സി പി മുഹമ്മദ് ബഷീര്‍ സംസാരിച്ചു.
പോപുലര്‍ ഫ്രണ്ട് ഡിവിഷന്‍ പ്രസിഡന്റ് സമീര്‍ കുഞ്ഞിപ്പള്ളി, ഡിവിഷന്‍ സെക്രട്ടറി സജീര്‍ വള്ളിക്കാട്, വാര്‍ഡ് കൗണ്‍സിലര്‍ പി എസ് ഹക്കിം, സ്വാഗതസംഘം ചെയര്‍മാന്‍ മുസ്തഫ അറക്കിലാട്, ജനറല്‍ കണ്‍വീനര്‍ കെ പി മഷ്ഹൂദ്, കണ്‍വീനര്‍മാരായ ടി അഷ്‌കര്‍, സഹീര്‍, നെഫ്‌നാസ്, പി വി ഷാജഹാന്‍ സംബന്ധിച്ചു.
RELATED STORIES
പ്രായം വെറും നമ്പര്‍ മാത്രം;88ാം വയസില്‍ 13ാം പുസ്തകത്തിന്റെ രചനയുടെ...
20 July 2022 8:17 AM GMTകാഴ്ചയില്ലാതെ 30 വര്‍ഷം പിന്നിട്ട് രാംകുമാര്‍;അകക്കണ്ണിന്റെ...
25 April 2022 5:06 AM GMTപ്രായം വെറും നമ്പര്‍ മാത്രം; 88ാം വയസിലും കായിക മേളകളില്‍ മെഡലുകള്‍...
10 March 2022 10:03 AM GMTകാന്‍സര്‍ രോഗികള്‍ക്ക് സൗജന്യ മരുന്നു വിതരണം ; കരുതലിന് കരങ്ങളായി...
28 Jan 2022 6:14 AM GMTപ്രമേഹം മൂലം കാല് മുറിച്ചു മാറ്റല്‍ ; 50 വയസ്സില്‍ താഴെയുള്ള...
12 Nov 2021 8:41 AM GMTഒറ്റപ്പെടുത്തരുത്; മുതിര്‍ന്ന പൗരന്മാരെ
4 Jun 2021 4:58 AM GMT