- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
'ഒരു ബ്രാഹ്മണനെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി കാണാന്‍ ആഗ്രഹിക്കുന്നു': പച്ചക്ക് ജാതി പറഞ്ഞ് കേന്ദ്രമന്ത്രി

മുംബൈ: മഹാരാഷ്ട്രയില്‍ ബ്രാഹ്മണനെ മുഖ്യമന്ത്രിയായി കാണാനാണ് ആഗ്രഹമെന്ന് കേന്ദ്രമന്ത്രി റാവുസാഹേബ് ദന്‍വെ.
പരശുരാമന്‍ ജയന്തി ദിനത്തില്‍ ബ്രാഹ്മണ സമൂഹം സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ദന്‍വെ ചൊവ്വാഴ്ച രാത്രി ജല്‍നയില്‍ ഈ ജാതീയപരാമര്‍ശം നടത്തിയത്. തദ്ദേശ ഭരണ സ്ഥാപനങ്ങളില്‍ ബ്രാഹ്മണര്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് റാലിയില്‍ പങ്കെടുത്തുകൊണ്ട് ഒരു നേതാവ് ആവശ്യപ്പെട്ടു.
തനിക്ക് ബ്രാഹ്മണരെ കോര്‍പ്പറേറ്റര്‍മാരായോ നഗരഅധികാരികളായോ കാണാന്‍ താല്‍പ്പര്യമില്ലെന്നും ഒരു ബ്രാഹ്മണനെ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നുമായിരുന്നു ഇതിനോടുള്ള ദാല്‍വെയുടെ പ്രതികരണം.
നിയമസഭാ തിരഞ്ഞെടുപ്പിന് ഉത്തരാഖണ്ഡിലും ഉത്തര്‍പ്രദേശിലും പ്രചാരണം നടത്തിയതായി ദാന്‍വെ പറഞ്ഞു. 'രാഷ്ട്രീയത്തില്‍ വളരെയധികം ജാതീയത വന്നിട്ടുണ്ട്, അത് അവഗണിക്കാന്‍ കഴിയില്ല. എന്നാല്‍ സമുദായങ്ങളെ ഒരുമിച്ച് നിര്‍ത്താന്‍ കഴിയുന്ന ഒരു നേതാവ് ഉണ്ടാകണം,' അദ്ദേഹം പറഞ്ഞു.
നിയമസഭയില്‍ 145 എംഎല്‍എമാരുടെ പിന്തുണയുണ്ടെങ്കില്‍ ട്രാന്‍സ്‌ജെന്‍ഡറിനോ ഏതെങ്കിലും മറ്റേതെങ്കിലും ജാതിയില്‍പ്പെട്ട വ്യക്തിക്കോ സ്ത്രീക്കോ മുഖ്യമന്ത്രിയാകാമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ തിരിച്ചടിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















