Latest News

ശക്തമായ കാറ്റും മഴയും:റെയില്‍വെ ട്രാക്കില്‍ മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു

തീരദേശ പാതയില്‍ വെളുത്തുള്ളി തെക്കേ റെയില്‍വെ ക്രോസിന് സമീപമാണ് മരം വീണത്

ശക്തമായ കാറ്റും മഴയും:റെയില്‍വെ ട്രാക്കില്‍ മരം വീണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു
X

അരൂര്‍: കനത്ത മഴയെ തുടര്‍ന്ന് തീരദേശ പാതയില്‍ വെളുത്തുള്ളി തെക്കേ റെയില്‍വെ ക്രോസിന് സമീപമാണ് മരം വീണത്. ഇന്ന് വൈകുന്നേരമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് ആഞ്ഞിലിമരം വീണത്. സ്വകാര്യ വക്തിയുടെ സ്ഥലത്തു നിന്ന മരമാണ് വീണത്.

ഗതാഗതം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഗേറ്റ്മാന്‍ അറിയിച്ചതിനെ തുടര്‍ന്ന് അരൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പിന്നിട്ട ട്രെയിന്‍ പിടിച്ചിടുകയായിരുന്നു. മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ഏറനാട് എക്‌സ്പ്രസ് രണ്ട് മണിക്കൂര്‍ അരൂര്‍ കെല്‍ട്രോണ്‍ ഗേറ്റില്‍ പിടിച്ചിട്ടത്. മരം വെട്ടിമാറ്റിയ ശേഷമാണ് ട്രെയിന്‍ യാത്ര തുടര്‍ന്നത്.

Next Story

RELATED STORIES

Share it