Latest News

കെയ്‌സ് മെഗാ ജോബ് ഫെയര്‍; രജിസ്‌ട്രേഷന്‍ മാര്‍ച്ച് രണ്ട് വരെ

കെയ്‌സ് മെഗാ ജോബ് ഫെയര്‍; രജിസ്‌ട്രേഷന്‍ മാര്‍ച്ച് രണ്ട് വരെ
X

തൃശൂര്‍: കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, ജില്ലാ ഭരണകൂടം, ജില്ലാ സ്‌കില്‍ കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന മെഗാ ജോബ് ഫെയര്‍ 'പ്രാപ്തി 2022', മാര്‍ച്ച് ആറിന് തൃശൂര്‍ വിമല കോളജില്‍ നടക്കും. കേന്ദ്രസര്‍ക്കാരിന്റെ സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന തൊഴില്‍ മേളയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള തൊഴില്‍ ദാതാക്കള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. തൊഴില്‍ ദാതാക്കള്‍ സ്‌റ്റേറ്റ് ജോബ് പോര്‍ട്ടലില്‍ (www.statejobportal.kerala.gov.in) 'എംപ്ലോയര്‍' ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തുടര്‍ന്ന് സ്ഥാപനത്തിലെ ഒഴിവു വിവരങ്ങള്‍ ഇതേ പോര്‍ട്ടലില്‍ ഫെബ്രുവരി 26ന് മുമ്പായി അപ്‌ഡേറ്റ് ചെയ്യുകയും വേണം. തൊഴില്‍ അന്വേഷകര്‍ പോര്‍ട്ടലിലെ 'ജോബ് സീക്കര്‍' ലിങ്ക് വഴി മാര്‍ച്ച് രണ്ടിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. തുടര്‍ന്ന് തൃശൂര്‍ ജോബ് ഫെയര്‍ മെനുവില്‍ ലഭ്യമായ കമ്പനികള്‍ തെരഞ്ഞെടുക്കുകയും വേണം. ഒരാള്‍ക്ക് അഞ്ചു കമ്പനികള്‍ വരെ തെരഞ്ഞെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8075967726.

Next Story

RELATED STORIES

Share it