Latest News

തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണവുമായി കൊടുങ്ങല്ലൂർ നഗരസഭ

തുമ്പൂർമുഴി മോഡൽ മാലിന്യസംസ്കരണവുമായി കൊടുങ്ങല്ലൂർ നഗരസഭ
X

കൊടുങ്ങല്ലൂർ: ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തിലെ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് കൊടുങ്ങല്ലൂർ നഗരസഭ തയ്യാറാക്കിയ പദ്ധതി പൂർത്തീകരിച്ചതിന്റെ ആദ്യഘട്ട ഉദ്ഘാടനം നടത്തി. 20 തുമ്പൂർ മൊഴി മോഡൽ എയറോബിക്ക് ബിന്നുകൾ ഉൾപ്പെടുന്ന കംപോസ്റ്റ് പ്ലാന്റ് ആണ് സ്ഥാപിച്ചത്.

63 ലക്ഷം രൂപയുടെ പദ്ധതിയാണ് ക്ഷേത്ര ത്തോടനുബന്ധിച്ച് നഗരസഭ നടപ്പിലാക്കുന്നത്. എയറോബിക് പ്ലാന്റിന് 18 ലക്ഷം രൂപയാണ് ചെലവ് വന്നത്.

താലപ്പൊലി, ഭരണി തുടങ്ങിയ ആഘോഷങ്ങളുമായി ക്ഷേത്ര പരിസരത്ത് വരുന്ന ജൈവ മാലിന്യസംസ്കരണത്തിന് ഇതോടു കൂടി പരിഹാരമാകും. ദൈനംദിനം ഉൽപ്പാദിപ്പിക്കപ്പെടുന്ന ചപ്പുവറുകളും ജൈവ മാലിന്യങ്ങളും അവശിഷ്ടങ്ങളും ഈ പ്ലാന്റിൽ ശാസ്ത്രീയമായി സംസ്കരിക്കാൻ കഴിയും. 30 ലക്ഷം രൂപ ചെലവിൽ ക്ഷേത്ര കോംപൗണ്ടിൽ നിർമ്മിക്കുന്ന 20

ടോയ്ലറ്ററുകൾ ഉൾപ്പെടുന്ന കോംപ്ലക്സിന്റെ നിർമ്മാണവും പൂർത്തീകരിച്ചു വരികയാണ്. കൂടാതെ ക്ഷേത്രത്തിന്റെ തെക്കെ നടയിലും വടക്കെ നടയിലും ഭക്തജനങ്ങൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുന്നതിന് രണ്ട് വാട്ടർ എ.ടി.എമ്മുകളും സ്ഥാപിക്കും. ഇതിന് 15 ലക്ഷം രൂപ വകയിരുത്തുകയും നിർമ്മാണത്തിന് അനുമതി നൽകുകയും ചെയ്തു കഴിഞ്ഞു.

എയറോബിക് പ്ലാന്റ് അഡ്വ.വി ആർ സുനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ എം.യു ഷിനിജ അദ്ധ്യക്ഷത വഹിച്ചു.

വൈസ് ചെയർമാൻ കെ ആർ ജൈത്രൻ സ്വാഗതം പറഞ്ഞു. എൽസി പോൾ, ലത ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി.എസ്. സജീവൻ, വി.എം. ജോണി, ഡി.ടി. വെങ്കിടേശ്വരൻ, സുമേഷ്, ചന്ദ്രൻ കളരിക്കൽ,ഇ.ജെ. ഹിമേഷ്, സെക്രട്ടറി എസ്.സനിൽ, അസി.എഞ്ചിനിയർ ബിന്ദു, ദേവസ്വംഅസി.കമ്മീഷണർ സുനിൽ കർത്ത , കെ.വി.ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

Next Story

RELATED STORIES

Share it