Latest News

കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ യുഡിഎഫും ആര്‍എസ്എസ്സും ശ്രമിക്കുന്നു: ജിദ്ദ നോവോദയ

കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ യുഡിഎഫും ആര്‍എസ്എസ്സും ശ്രമിക്കുന്നു: ജിദ്ദ നോവോദയ
X

ജിദ്ദ: ജിദ്ദ നവോദയ ഇരുപത്തി ഒമ്പതാം കേന്ദ്ര സമ്മേളനത്തിന്റെ മുന്നോടിയായി ബവാദി ഏരിയ സമ്മേളനം സഖാവ് ഷംസു പുന്നക്കല്‍ നഗറില്‍ വെച്ചുനടന്നു. നവോദയ പ്രസിഡന്റ് കിസ്മത്ത് മമ്പാട് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി റഫീഖ് മമ്പാട് പ്രവര്‍ത്തന റിപ്പോര്‍ട്ടും, സിഎം അബ്ദുറഹിമാന്‍ സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. മതേതര രാജ്യമായ ഭാരതത്തെ മതരാഷ്ട്രമാക്കി മാറ്റാനാണ് ബിജെപിയും ആര്‍എസ്എസ്സും ശ്രമിക്കുന്നതെന്നും, കേരളത്തില്‍ വര്‍ഗീയ കലാപങ്ങള്‍ സൃഷ്ടിക്കാന്‍ യുഡിഎഫും, ആര്‍എസ്എസ്സും ഒരുമിച്ച് ശ്രമിക്കുകയാണെന്നും യോഗം വിലയിരുത്തി.

ബവാദി ഏരിയ സെക്രട്ടറിയായി റഫീഖ് മമ്പാട്, പ്രസിഡന്റായി സക്കീര്‍ ഹുസൈന്‍ ട്രഷറര്‍ സജീവന്‍, ജീവകാരുണ്യ കണ്‍വീനര്‍ ഇര്‍ഷാദ് മുണ്ടക്കയം, യുവജനവേദി കണ്‍വീനര്‍ ഫഹജാസ് എന്നിവരെയും യോഗം തെരെഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ അഭിവാദ്യം ചെയ്ത് ഫിറോസ് മുഴുപ്പിലങ്ങാട് സംസാരിച്ചു. സമ്മേളനത്തിന്റെ മുന്നോടിയായി നടന്ന ക്രിക്കെറ്റ് ടൂര്‍ണമെന്റിലെ വിജയികളെയും, ജിദ്ദയിലെ കായിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച താരങ്ങളെയും സമ്മേളനം ആദരിച്ചു.

Next Story

RELATED STORIES

Share it