ഇന്തോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് ജോണ്‍ ബ്രിട്ടാസ് എംപി ഉല്‍ഘാടനം ചെയ്യും
ദുബയ്: യുഎഇ അമ്പതാമത് ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി സീഷെല്‍സ് ഇവന്റ്സ് സംഘടിപ്പിക്കുന്ന ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് വെള്ളിയാഴ്ച അല്‍ നാസര്‍ ലീഷര്ലന്റില് രാജ്യസഭ എംപി ജോണ്‍ ബ്രിട്ടാസ് ഉല്‍ഘാടനം ചെയ്യും പ്രശസ്ത പിന്നണി ഗായിക സിത്താര കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ 'പ്രൊജക്ട് മലബാറിക്കസ്' ബാന്റ് ഒരുക്കുന്ന സംഗീത സന്ധ്യയാണ് പരിപാടികളിലെ പ്രധാന ആകര്‍ഷണമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെഗാ ശിങ്കാരിമേളം, കോല്‍ക്കളി, ഫ്യൂഷന്‍ ഡാന്‍സ്, തിരുവാതിര, സംഗീതശില്പം, അറബിക് ഡാന്‍സ് തുടങ്ങി ഇന്ത്യയുടെയും യു.എ.ഇ യുടെയും കലാ സാംസ്കാരിക തനിമ വിളിച്ചോതുന്ന വിവിധ പരിപാടികളും അരങ്ങിലെത്തും. വൈകിട്ട് 5 മണി മുതല്‍ ആണ് പരിപാടികള്‍ ആരംഭിക്കുകയെന്നു
സ്വാഗത സംഘം ചെയര്‍മാനും നോര്‍ക്ക റൂട്സ് ഡയറക്ടറുമായ ഒ. വി. മുസ്തഫ പറഞ്ഞു. ലോക കേരളാ സംഭംഗം എന്‍ കെ കുഞ്ഞഹമ്മദ്, ജനറല്‍ കണ്‍വീനര്‍ കെ.വി.സജീവന്, ഗായിക സിത്താര, അന്‍വര്‍ ഷാഹി , റാവോസ് സിഇഓ അനീസ് എന്നിവരും സംബന്ധിച്ചു.
RELATED STORIES
സീതാറാം യെച്ചൂരി എന്നത് വെറുമൊരു കമ്മ്യൂണിസ്റ്റ് നേതാവിന്റെ പേരല്ല
12 Sep 2024 3:09 PM GMTചീഫ് ജസ്റ്റിസിന്റെ വീട്ടിലെത്തി ഗണേശപൂജയില്‍ പങ്കെടുത്ത്...
12 Sep 2024 5:50 AM GMTശശിക്കെതിരെ അന്‍വര്‍ ഇന്നേവരെ ഒരു ആരോപണവും എഴുതി നല്‍കിയിട്ടില്ല; എം...
12 Sep 2024 5:35 AM GMTലോകകപ്പ് യോഗ്യത; അടിതെറ്റി അര്‍ജന്റീന; രക്ഷയില്ലാതെ ബ്രസീല്‍
11 Sep 2024 5:34 AM GMTകാഫിർ സ്ക്രീൻ ഷോട്ട് കേസ്' : അന്വേഷണം വൈകിക്കരുതെന്ന് ഹൈക്കോടതി
9 Sep 2024 7:25 AM GMTലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMT