Latest News

'സാര്‍', 'മാഡം' വിളികള്‍ ഒഴിവാക്കണം; പാലക്കാട് നഗരസഭയ്ക്കു മുന്നില്‍ പ്രതിഷേധ നാടകം

സാര്‍, മാഡം വിളികള്‍ ഒഴിവാക്കണം; പാലക്കാട് നഗരസഭയ്ക്കു മുന്നില്‍ പ്രതിഷേധ നാടകം
X

പാലക്കാട്: ദൈവത്തെ പൊലും പേര് ചൊല്ലി വിളിക്കുന്ന നാട്ടില്‍, ദൈവത്തെക്കാള്‍ മുകളിലാണ് തങ്ങളെന്ന ഭരണ വര്‍ഗ ചിന്തയാണ് സര്‍, മാഡം വിളി ഉപേക്ഷിക്കാന്‍ തടസ്സമാവുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി സജേഷ് ചന്ദ്രന്‍. സംസ്‌കാര സാഹിതി ജില്ലാ കമ്മറ്റി പാലക്കാട് നഗരസഭക്ക് മുന്നില്‍ നടത്തി പ്രതിഷേധ 'സാര്‍' വിളിയും നാടകാവതരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സജേഷ്. യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ് രതീഷ് പുതുശ്ശേരി, കെ ഭവദാസ്, എം ഇസ്മയില്‍ എന്നിവര്‍ സംസാരിച്ചു.

പൊതുജനങ്ങളെ അടിമകളായി കണ്ടിരുന്ന കോളോണിയല്‍ മനോഭാവത്തിന്റെ പിന്തുടര്‍ച്ചക്കാരായ ഭരണാധികാരികളെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കുകയും പ്രജയല്ല, പൗരനാണെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്ന 'സാര്‍ ' എന്ന നാടകം ദീപം സുരേഷാണ് സംവിധാനം ചെയ്തത്.

കെ പി ഹരിഗോകുല്‍ദാസ്, കലാധരന്‍ ഉപ്പും പാടം, ബിനേഷ് കാടൂര്‍, ഗിരീഷ് ഉപ്പുംപാടം, പൂവക്കോട് സജീവന്‍, വിപിന്‍ദാസ്, റഫീഖ് കാറല്‍മണ്ണ, എന്നിവരാണ് നാടകത്തിലഭിനയിച്ചത്.

Next Story

RELATED STORIES

Share it