- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജിദ്ദയില്‍ മരണപ്പെട്ട നിലമ്പൂര്‍ മൂത്തേടം സ്വദേശിയെ ദഹബാനില്‍ സംസ്‌കരിച്ചു

ജിദ്ദ: ജിദ്ദയില്‍ മരണപ്പെട്ട നിലമ്പൂര്‍ മൂത്തേടം സ്വദേശിയെ ദഹബാനില്‍ ഖബര്‍സ്ഥാനില്‍ സംസ്‌കരിച്ചു.നിലമ്പൂര്‍ മൂത്തേടം ചെട്ടിയാരങ്ങാടി സ്വദേശി കൊല്ലറമ്പന്‍ ഉസ്മാന്‍ (49) കൊവിഡ് ചികില്‍സയിലിരിക്കെ ജിദ്ദയില്‍ കഴിഞ്ഞ ദിവസം മരണപ്പെട്ടത്.
കൊവിഡ് പോസിറ്റീവ് ആയ ശേഷം കിംഗ് ഫഹദ് ആശുപത്രിയില്‍ കഴിഞ്ഞ 18 ദിവസമായി ചികില്‍സയിലായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി സൗദിയിലുള്ള ഉസ്മാന്‍ ബേക്കറി ജീവനക്കാരനായിരുന്നു.
പരേതനായ കൊല്ലറമ്പന്‍ അബൂബക്കറിന്റെ മകന്‍ ഉസ്മാന്‍ അവസാന അവധി കഴിഞ്ഞ് വന്നിട്ട് മൂന്ന് വര്‍ഷമായിരുന്നു. നാട്ടില്‍ പോകാനുള്ള തയാറെടുപ്പിനിടെയാണ് കൊവിഡ് ബാധിതനായത്.
ഭാര്യ: ഫൗസിയ (40), മക്കള്‍: ഉനൈസ് ബാബു (21), ജഹാന ഷറിന്‍ (15), ഫാതിമ നിന്‍സാന (14), മുഹമ്മദ് മുബീനുല്‍ ഹഖ് (11), മെഹദിയ (4).
നിയമ നടപടിക്രമങ്ങള്‍ക്കു ശേഷം വ്യാഴാഴ്ച വൈകുന്നേരം നാലരക്ക് ദഹബാന്‍ ഖബര്‍സ്ഥാനില്‍ മറവു ചെയ്തു. ഐസിഎഫ് വെല്‍ഫെയര്‍ വിംഗ് ചീഫ് അബ്ബാസ് ചെങ്ങാനിയുടെ നേതൃത്വത്തില്‍ ഡോക്യുമെന്റേഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി. ഹാഫിള് ഫൈസി ജനാസ നിസ്‌ക്കാരത്തിന് നേതൃത്വം നല്‍കി.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















