Latest News

ഓക്‌സിജന്‍ ലഭ്യത: അവലോകനം ചെയ്തു

ഓക്‌സിജന്‍ ലഭ്യത:  അവലോകനം ചെയ്തു
X

കോഴിക്കോട്: കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ ഓക്‌സിജന്‍ ഉത്പാദകരുടേയും വിതരണക്കാരുടെയും യോഗം ഓണ്‍ലൈനായി വിളിച്ചു ചേര്‍ത്ത് ജില്ലാ കലക്ടര്‍ സാംബശിവ റാവു സ്ഥിതി വിലയിരുത്തി. നിലവിലെ സാഹചര്യത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കാനുളള ശേഷി ഉള്ളതായി ഉത്പാദകരും വിതരണക്കാരും ഉറപ്പു നല്‍കി.

മലപ്പുറം ചേളാരിയിലും കണ്ണൂരും പ്രവര്‍ത്തിക്കുന്ന രണ്ട് ഉത്പാദന യൂണിറ്റുകളും ജില്ലയില്‍ തന്നെയുളള രണ്ട് ഫില്ലിംഗ് യൂണിറ്റുകളുമാണ് ജില്ലയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ സിലിണ്ടറുകള്‍ എത്തിക്കുന്നത്. യൂണിറ്റുകള്‍ക്ക് ഇടതടവില്ലാതെ പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ലാത്ത വൈദ്യുതി ലഭ്യമാക്കാന്‍ നടപടി ഉണ്ടാവുമെന്ന് കലക്ടര്‍ പറഞ്ഞു. എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ.എ. നവീന്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it