Latest News

കൊല്ലിക്കുറവനെ നിലമ്പൂര്‍ കാട്ടില്‍ കണ്ടെത്തി

കൊല്ലിക്കുറവനെ നിലമ്പൂര്‍ കാട്ടില്‍  കണ്ടെത്തി
X

മലപ്പുറം: മൂങ്ങവര്‍ഗത്തിലെ അപൂര്‍വ്വ സാനിധ്യമായ കൊല്ലികുറവനെ (Strix leptogrammica indranee) നിലമ്പൂര്‍ കാടുകളില്‍ കണ്ടെത്തി. സാമാന്യം വലുതും മനോഹരവുമായ കൊല്ലികുറവന്‍ മൂങ്ങയെ ന്യൂ അമരമ്പലം റിസര്‍വിന്റെ ഭാഗമായ ചോക്കാടില്‍ നിന്നാണ് കുഞ്ഞിനൊപ്പം കണ്ടെത്തിയത്. പക്ഷിനിരീക്ഷകനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ജിഷാദ് ചോക്കാട് ആണ് ഇവയുടെ സാന്നിധ്യം തിരിച്ചറിഞ്ഞതും ക്യാമറയില്‍ പകര്‍ത്തിയതും.


രൂപസാദൃശ്യം കാരണം ഇവയിലെ ആണ്‍പെണ്‍ പക്ഷികളെ തിരിച്ചറിയുക പ്രയാസമാണ്. വട്ടമുഖത്തിനു ചെമ്പുകലര്‍ന്ന തവിട്ടുനിറമായിരിക്കും. കഴുത്തിലെ വെള്ളവരയും കണ്ണുകള്‍ക്കു ചുറ്റിലുമുള്ള കടുത്ത തവിട്ടുനിറവും ഇവയെ പെട്ടെന്ന് തിരിച്ചറിയാന്‍ സഹായിക്കുന്നു. 45 മുതല്‍ 57 സെന്റീമീറ്റര്‍വരെ നീളവും ഏകദേശം ഒരുകിലോവരെ തൂക്കവുമുണ്ട്.




Next Story

RELATED STORIES

Share it