Latest News

എടവണ്ണയില്‍ കോവിഡ് വ്യാപകമായത് മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്ന്

എടവണ്ണയില്‍ 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുകയും ചുരുങ്ങിയത് 270 പേരെങ്കിലും ഇവരുമായി ബന്ധപ്പെടുകയും ചെയ്തിക്കുന്നതായിട്ടാണ് നിലവില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നെങ്കിലും അനവധി പേര്‍ക്ക്് രോഗം പേര്‍ക്ക്് പടര്‍ന്നിട്ടുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. സാമൂഹിക അകലവും മാസ്‌ക് വെറും അലങ്കാര സാധനമായി കരുതിയതുമാണ് രോഗം ഇത്ര വ്യാപകമാക്കിയത്. ആരോഗ്യ പ്രവര്‍ത്തകരും പോലീസും നല്‍കിയ നിരന്തര മുന്നറിയിപ്പുകള്‍ അവഗണിച്ചതും രോഗം പെട്ടൊന്ന് പടരാന്‍ കാരണമായി്.

എടവണ്ണയില്‍ കോവിഡ് വ്യാപകമായത് മുന്നറിയിപ്പ് അവഗണിച്ചതിനെ തുടര്‍ന്ന്
X

എടവണ്ണ: എടവണ്ണയില്‍ 7 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിക്കുകയും ചുരുങ്ങിയത് 270 പേരെങ്കിലും ഇവരുമായി ബന്ധപ്പെടുകയും ചെയ്തിക്കുന്നതായിട്ടാണ് നിലവില്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നെങ്കിലും അനവധി പേര്‍ക്ക്് രോഗം പേര്‍ക്ക്് പടര്‍ന്നിട്ടുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നത്. സാമൂഹിക അകലവും മാസ്‌ക് വെറും അലങ്കാര സാധനമായി കരുതിയതുമാണ് രോഗം ഇത്ര വ്യാപകമാക്കിയത്. ആരോഗ്യ പ്രവര്‍ത്തകരും പോലീസും നല്‍കിയ നിരന്തര മുന്നറിയിപ്പുകള്‍ അവഗണിച്ചതും രോഗം പെട്ടൊന്ന് പടരാന്‍ കാരണമായി്. കോവിഡ് തൊട്ടപ്പുറത്തുള്ള പ്രദേശങ്ങളില്‍ എത്തിയപ്പോഴും നമ്മുടെ പ്രദേശത്ത് ഇല്ല എന്ന അമിത ആത്മ വിശ്വാസവും രോഗം തൊട്ടപ്പുറത്തെത്താന്‍ കാരണമായി. ജനങ്ങള്‍ക്ക് മാതൃകയാകേണ്ട രാഷ്ട്രീയ പാര്‍ട്ടികളുടെ ഏതാനും പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും മാസ്‌ക്കും സാമൂഹിക അകലം പോലും സൂക്ഷിക്കാതെയാണ് വീടുകള്‍ കയറിയിറങ്ങി വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌ക്കാരങ്ങള്‍ വിതരണം നടത്തിയിരുന്നത്. കോവിഡ് 19 പടരാതിരിക്കാന്‍ വേണ്ടി ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന പ്രോട്ടോകോള്‍ അതേപടി അനുസരിച്ച് വീടുകളില്‍ കഴിയുന്ന വിദ്യാര്‍ത്ഥികളെ പോലും അപകടത്തില്‍ പെടുത്തുന്ന രീതിയിലാണ് ഇവരുടെ പ്രവര്‍ത്തനം. പെരുന്നാളിനോടനുബന്ധിച്ച് ബന്ധുക്കളുടെ വ്യാപകമായ വീട് സന്ദര്‍ശനവും കോവിഡ് വ്യാപനം കൂടുതലാക്കും. അടുത്ത 15 ദിവസം എടവണ്ണ പ്രദേശം ഏറെ നിര്‍ണ്ണായകമാണ്. കൂടുതല്‍ കേസുകള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത ഏറെയാണ്. ഈ പ്രദേശത്ത് ഇപ്പോള്‍ തന്നെ പരിശോധന നടത്തിയാല്‍ കൂടുതല്‍ പേര്‍ക്ക് പോസിറ്റീവ് കേസുകള്‍ കണ്ടെത്താനാകും. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീടുകളില്‍ നിന്നും പുറത്തിറങ്ങാനോ മറ്റുള്ള പ്രദേശങ്ങളില്‍ നിന്നും വരുന്നവരെ തടയുകയോ ചെയ്തിട്ടില്ലെങ്കില്‍ സാമൂഹിക വ്യാപകമായി വര്‍ദ്ധിക്കുമെന്നാണ് കരുതുന്നത്. കേരളത്തിലെ പല സ്ഥലത്തും വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും വ്യാപാരികളില്‍ നിന്നുമാണ് രോഗം പടരുന്ന സാഹചര്യത്തില്‍ പ്രദേശത്തെ വ്യാപാരികളെ കൂടുതല്‍ ബോധവല്‍ക്കരിക്കേണ്ട ആവശ്യവും ഉയര്‍ന്നിരിക്കുകയാണ്. വൃദ്ധരും പ്രമേഹം തുടങ്ങിയ നിത്യ രോഗികള്‍ താമസിക്കുന്ന വീടുകളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യണം എന്ന ആവശ്യവും ശക്തമാകുകയാണ്. അതേ സമയം കോവിഡ്-19 സ്ഥിരീകിരിച്ച രോഗികളെ അതീവ ശ്രദ്ധയോടെ ചികില്‍സിക്കുകയും വേണം. രോഗത്തിന്റെ ആദ്യ ഘട്ടത്തില്‍ ആത്മഹത്യ പ്രവണത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കോവിഡ് -19 പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തരുടെ അതീവ ജാഗ്രതയും രോഗികള്‍ക്കാവശ്യമാണ്.

Next Story

RELATED STORIES

Share it