- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സഞ്ചരിക്കുന്ന കൊവിഡ് പരിശോധനാ യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

മലപ്പുറം: മലപ്പുറം ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ പേരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനായി ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി തയ്യാറാക്കിയ സഞ്ചരിക്കുന്ന കൊവിഡ് പരിശോധന യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചു. പരിശോധനാ യൂണിറ്റ് ജില്ലാകലക്ടര്‍ ഫ്‌ലാഗ്ഓഫ് ചെയ്തു.
ആരോഗ്യ സംബന്ധമായ ബോധവല്‍ക്കരണ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിരുന്ന ആരോഗ്യ വകുപ്പിന്റെ വാഹനമാണ് ഫൈസലിന്റെ നേതൃത്ത്വത്തിലുള്ള പെരിന്തല്‍മണ്ണ എംഇഎ എഞ്ചിനീയറിങ് കോളജിലെ എന്‍.എസ്.എസ് വിഭാഗം വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ ആരോഗ്യ കേരളം പദ്ധതിയുടെ ഫണ്ട് ഉപയോഗിച്ച് പരിശോധനീ യൂനിറ്റിനായി തയ്യാറാക്കിയത്.

ജില്ലയിലെ രോഗവ്യാപന പ്രദേശങ്ങളില്‍ സഞ്ചരിച്ച് രോഗലക്ഷണങ്ങളുള്ളവരുടെ സ്രവം ശേഖരിച്ച് പരിശോധനയ്ക്കായി മഞ്ചേരി മെഡിക്കല്‍ കോളജിലെ പി.സി.ആര്‍ ലാബില്‍ എത്തിക്കുകയാണ് യൂണിറ്റ് ചെയ്യുക.
ഒരേസമയം രണ്ടു പേരുടെ സ്രവം ഈ വാഹനത്തില്‍ പരിശോധിക്കാനാവും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പരിശോധനക്ക് വിധേയനാകുന്ന വ്യക്തിക്കും പ്രത്യേകം കാബിന്‍ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഓരോ തവണ സ്രവം സ്വീകരിച്ച ശേഷവും പേഷ്യന്റ് ചേംബറും ഗ്ലൗസും അണുവിമുക്തമാക്കും. കൂടാതെ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡപ്രകാരമുള്ള എല്ലാ സുരക്ഷാ മുന്‍കരുതലുകളും ലാബില്‍ സജ്ജമാക്കിയിട്ടുണ്ട്.
സാമ്പിള്‍ ശേഖരിക്കാന്‍ പരിശീലനം ലഭിച്ച രണ്ട് ഡോക്ടര്‍/ സ്റ്റാഫ് നഴ്‌സ്, രണ്ട് അസിസ്റ്റന്റ്, െ്രെഡവര്‍ എന്നിവരാണ് കൊവിഡ് പരിശോധനാ യൂനിറ്റിലെ ജീവനക്കാര്‍.
ജില്ലാ സര്‍വൈലന്‍സ് ടീം, കൊവിഡ് കോണ്‍ടാക്ട് ട്രേസിങ് സെല്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ നല്‍കുന്ന ലിസ്റ്റ് പ്രകാരമാണ് ഓരോ പ്രദേശത്തു നിന്നും ആരെയാണ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതെന്ന് തീരുമാനിക്കുന്നത്. പരിശോധനയ്ക്കായി രജിസ്റ്റര്‍ ചെയ്യുന്നവരുടെ വിവരങ്ങള്‍ ആര്‍.ടി.പി.സി.ആര്‍ ആപ്പില്‍ രേഖപ്പെടുത്തും.
ഐ.സി.എം.ആര്‍ മാര്‍ഗനിര്‍ദ്ദേശ പ്രകാരമാണ് സ്രവം ശേഖരിക്കുന്നത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട ബോധവത്ക്കരണ സന്ദേശങ്ങളും വാഹനത്തില്‍ പതിച്ചിട്ടുണ്ട്.
സഞ്ചരിക്കുന്ന കോവിഡ് പരിശോധന യൂണിറ്റ് സജ്ജമാക്കുന്നതിന് പങ്കുവഹിച്ച ഫൈസലിന്റെ നേതൃത്വത്തിലുള്ള എംഇഎ എന്‍ജിനീയറിങ് കോളേജിലെ എന്‍എസ്എസ് ടീമിനും ജില്ലാ മെഡിക്കല്‍ ഓഫീസിലെ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ കേരളം മലപ്പുറം വിഭാഗത്തിനും ജില്ലാ കലക്ടര്‍ നന്ദി അറിയിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















