- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക്ഡൗണ്‍: അടച്ചുപൂട്ടിയ ചമ്മ്രവട്ടം പാലം വഴി രോഗികളെ കടത്തിവിടണമെന്ന് എസ്ഡിപിഐ

പൊന്നാനി: പൊന്നാനി താലൂക്കില്‍ ട്രപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അടച്ചുപൂട്ടിയ ചമ്മ്രവട്ടം പാലം വഴി രോഗികള്‍ക്ക് യാത്രചെയ്യാന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് എസ്ഡിപിഐ മംഗലം മേഖലാ കമ്മിറ്റി മലപ്പുറം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. കഴിഞ്ഞ ആറു ദിവസമായി തുടരുന്ന ലോക്ക് ഡൗണില്‍ പൊന്നാനി താലൂക്കിലെ പ്രധാന ആശുപത്രികള്‍ അടഞ്ഞുകിടക്കുന്നതിനാല്‍ രോഗികള്‍ക്ക് സമീപപ്രദേശമായ തിരൂരിലെയും ആലത്തിയൂരിലെയും ആശുപത്രികളെ സമീപിക്കുകയെ നിവൃത്തിയുള്ളു. ചമ്മ്രവട്ടം പാലം വഴിയുള്ള യാത്ര നിരോധിച്ചതുമൂലം കുറ്റിപ്പുറം വഴി കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് പൊന്നാനിയിലെ രോഗികളായ യാത്രക്കാര്‍ തിരൂരിലെ ആശുപത്രികളിലെത്തുന്നത്. അടിയന്തരചികില്‍സ ലഭ്യമാകേണ്ട രോഗികള്‍ വലിയ പ്രയാസത്തിലാകുന്ന ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്. ആയതിനാല്‍ രോഗികളായ യാത്രക്കാര്‍ക്ക് ചമ്മ്രവട്ടം പാലം വഴി യാത്രചെയ്യാനുള്ള അനുമതി നല്‍കണമെന്ന് എസ്ഡിപിഐ മംഗലം മേഖലാ പ്രസിഡന്റ് റഹീസ് പുറത്തൂര്‍ സമര്‍പ്പിച്ച നിവേദനത്തില്‍ പറയുന്നു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















