ഓണ്‍ലൈന്‍ വിദ്യാഭ്യാസം മുടങ്ങിയ വിദ്യാര്‍ത്ഥിക്ക് മൊബൈലുമായി എംഎല്‍എ

മാള: മാള മണ്ഡലത്തിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ വിദ്യഭ്യാസം ഒരുക്കുന്നതിന്റെ ഭാഗമായി മാള ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ആനപ്പാറയില്‍ താമസിക്കുന്ന പനങ്കൂട്ടത്തില്‍ സന്തോഷിന്റെ മകന് ഓണ്‍ലൈന്‍ പഠന സൗകര്യം ഒരുക്കാന്‍ സ്മാര്‍ട്ട് ഫോണുമായി വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ എത്തി.
വാടക വീട്ടില്‍ താമസിക്കുന്ന സന്തോഷിന്റെ കുടുംബത്തിന് മകന് പഠന സൗകര്യം ഒരുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് മനസ്സിലാക്കിയ എം എല്‍ എ, ഡോ. രാജു ഡേവീസ് പെരേപ്പാടനോട് ആവശ്യപ്പെട്ട പ്രകാരമാണ് സ്മാര്‍ട്ട് ഫോണ്‍ ലഭ്യമായത്. പത്താം തരത്തിന്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ ഈ വിദ്യാര്‍ത്ഥി സംസ്ഥാന തല സ്‌കൂള്‍ കലോത്സവത്തിന്‍ കഥകളിക്ക് എ ഗ്രേഡ് നേടിയിട്ടുണ്ട്. മകന് വേണ്ടിയുള്ള സ്മാര്‍ട്ട് ഫോണ്‍ പിതാവിന്റെ കൈവശമാണ് എം എല്‍ എ കൊടുത്തത്.
മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ സുഭാഷ്, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ഉറുമീസ്, വാര്‍ഡ് മെമ്പര്‍ സുകുമാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
RELATED STORIES
കോഴിക്കോട് കൂടരഞ്ഞിയില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടു മരണം
10 Jun 2023 2:57 PM GMTഉത്തര്‍പ്രദേശില്‍ ബിജെപി നേതാവ് വീട്ടിനുള്ളില്‍ വെടിയേറ്റു മരിച്ച...
10 Jun 2023 2:51 PM GMTമല്‍സ്യബന്ധനത്തിനിടെ യന്ത്രത്തകരാര്‍; താനൂരില്‍ കടലില്‍ കുടുങ്ങിയ...
10 Jun 2023 2:21 PM GMTവ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം: കെ വിദ്യയുടെ വീട്ടില്‍ പരിശോധന;...
10 Jun 2023 1:56 PM GMTകേരളാ സര്‍വകലാശാലയിലെ 37 പേരുടെ ബിരുദസര്‍ട്ടിഫിക്കറ്റ് റദ്ദാക്കാന്‍...
10 Jun 2023 1:21 PM GMTകളിക്കുന്നതിനിടെ മരക്കൊമ്പ് വീണ് എട്ടുവയസ്സുകാരന് മരണപ്പെട്ടു
10 Jun 2023 1:11 PM GMT