പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊല: അറസ്റ്റിലായ രണ്ട് പേര് ബിജെപിക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന് സാവന്ത്
ന്യൂഡല്‍ഹി: പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ പ്രതിചേര്‍ക്കപ്പെട്ട രണ്ട് പേര് ബിജെപിക്കാരെന്ന് കോണ്‍ഗ്രസ് നേതാവ് സച്ചിന് സാവന്ത്. രണ്ട് സന്യാസിമാരെയും ഡ്രൈവറെയും കൊലപ്പെടുത്തിയ പാല്‍ഘാര്‍ കേസില്‍ ഇതുവരെ 110 പേരെയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.
അറസ്റ്റ് ചെയ്യപ്പെട്ടവരിലൊരാളായ ഈശ്വര്‍ ബന്ധു നിക്കോലെ(25) ഗഡ്ചിന്ച്ചലെ ഗ്രാമത്തിലെ ബിജെപിയുടെ ബൂത്ത് കമ്മിറ്റി അംഗമാണ്. അടുത്ത പ്രതി ഭാഹു സാത്തെയും ബിജെപി ബൂത്ത് കമ്മിറ്റി അംഗമാണ്. ഇരുവരും ബിജെപിയുടെ പരിപാടികളില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും സാവന്ത് പുറത്തുവിട്ടു.
ഇരുവര്‍ക്കുമെതിരേ നടപടിയെടുക്കാത്തതില്‍ സാവന്ത് ബിജെപിയെ കുറ്റപ്പെടുത്തി. പാല്‍ഘാര്‍ ആള്‍ക്കൂട്ടക്കൊലയില്‍ ബിജെപിക്ക് ശരിക്കും നിലപാടുണ്ടെങ്കില്‍ അറസ്റ്റിലായ രണ്ട് പേരെയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതൊക്കെ ഉള്ളപ്പോഴാണ് ഉത്തരവാദിത്തം മുസ്ലിംകളുടെ തലയില്‍ കെട്ടിവച്ച് ബിജെപി പ്രശ്നത്തെ വര്ഗീയവല്ക്കരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആള്‍ക്കൂട്ടക്കൊലയ്ക്കെതിരേ മതിയായ നിയമം കൊണ്ടുവരണമെന്ന സുപ്രിം കോടതി നിര്‍ദേശമുണ്ടായിട്ടും എന്തുകൊണ്ടാണ് ബിജെപി ഇതിനെതിരേ ഓഡിനന്‍സ് കൊണ്ടുവരാത്തതെന്ന് കോണ്‍ഗ്രസ് ചോദിച്ചു.
രണ്ട് വര്‍ഷം മുമ്പാണ് ആള്‍ക്കൂട്ടക്കൊലയ്ക്കെതിരേ നിയമം കൊണ്ടുവരാന്‍ സുപ്രിം കോടതി നിര്‍ദേശിച്ചത്.
RELATED STORIES
ഗസയിൽ ഇസ്രായേൽ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
14 May 2024 4:12 AM GMTവര്‍ഗീയ വിദ്വേഷ പ്രചാരണം; ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസിനും അവതാരകനുമെതിരേ ...
13 May 2024 5:28 PM GMTമുംബൈയിൽ കൂറ്റൻ പരസ്യ ബോർഡ് പൊട്ടി വീണ് 8 മരണം
13 May 2024 5:03 PM GMTപൊന്നാനി ബോട്ടപകടം: പരിക്കേറ്റവർക്ക് അടിയന്തിര ധനസഹായം നൽകണം -എസ്ഡിപിഐ
13 May 2024 2:41 PM GMTഅജ്മീറിൽ മദ്റസ അധ്യാപകനെ കൊലപ്പെടുത്തിയ സംഭവം: ആറ് വിദ്യാർഥികൾ...
13 May 2024 12:59 PM GMTപ്രിയ വർഗീസിന്റെ നിയമനം: കേന്ദ്ര ചട്ടങ്ങളിൽനിന്ന് വ്യതിചലിക്കാൻ...
13 May 2024 10:55 AM GMT