Latest News

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറന്നില്ലെങ്കില്‍ നടപടി

അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ തുറന്നില്ലെങ്കില്‍ നടപടി
X

കോഴിക്കോട്: ജില്ലയിലെ അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങളില്‍ പലതും തുറന്ന് പ്രവര്‍ത്തിക്കുന്നില്ലെന്ന് പൊതുജനങ്ങളില്‍ നിന്നും പരാതി ലഭിച്ചതായും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി. ഗ്യാസ് എജന്‍സികള്‍, പെട്രോള്‍ പമ്പുകള്‍, പലചരക്ക് കടകള്‍, ബേക്കറികള്‍, പച്ചക്കറി കടകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവ നിര്‍ബന്ധമായും തുറന്ന് പ്രവര്‍ത്തിക്കേണ്ടതും വിലവിവരപട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കേണ്ടതുമാണ്.

അവശ്യ സാധനങ്ങള്‍ മിതമായ വിലയില്‍ ലഭ്യമാക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്ന വിധം പൊതുവിപണിയില്‍ കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, അമിതവില ഈടാക്കല്‍ തുടങ്ങിയ ക്രമക്കേടുകള്‍ കാണിക്കുന്ന മൊത്ത/ ചില്ലറ വില്പന വ്യാപാരികള്‍ക്കെതിരെ അവശ്യസാധന നിയമം 1955, അവശ്യസാധന ഉത്തരവ് (അക്കൗണ്ട് സൂക്ഷിക്കലും വില സ്‌റ്റോക്ക് വിവരം പ്രദര്‍ശിപ്പിക്കലും) 1977, 1980 വകുപ്പുകള്‍ പ്രകാരം കര്‍ശന നടപടി സ്വീകരിക്കുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി.

Next Story

RELATED STORIES

Share it