ഡിജിപിയെ പുറത്താക്കണം. ചെന്നിത്തല

രാജ്യ സുരക്ഷയെ പോലും അപകടപ്പെടുത്തുന്ന വിധത്തിലുള്ള ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ഡിജിപിയെ പുറത്താക്കണം. ചെന്നിത്തല

ദുബയ്: രാജ്യ സുരക്ഷയെ പോലും അപകടപ്പെടുത്തുന്ന വിധത്തിലുള്ള ഗുരുതരമായ ക്രമക്കേടുകള്‍ നടന്നതായി സിഎജി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തല്‍സ്ഥാനത്ത് നിന്നും നീക്കം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദുബയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഡിജിപി എന്നത് ഇപ്പോള്‍ 'ഡയറക്ടര്‍ ജനറല്‍ ഓഫ് പര്‍ച്ചേസിംങ്ങ്' ആയി മാറ്റിയിരിക്കുകയാണ്. ആയുധ നഷ്ടപ്പെട്ട സംഭവം എന്‍ഐഎ യും മറ്റു അഴിമതി കേസുകള്‍ സിബിഐ യും അന്യേഷിക്കണം. കോണ്‍ഗ്രസ്സ് നേതാവ് പിടി തോമസ് നിയമസഭയില്‍ മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ശരി വെക്കുന്ന സംഭവമാണ് സിഎജി റിപ്പോര്‍ട്ടിലൂടെ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ടെണ്ടര്‍ വിളിക്കാതെ മിസ്തുബിഷി പജേറൊ സ്‌പോര്‍ട്‌സ് എന്ന ആഡംബര വാഹനം വാങ്ങാന്‍ ഡിജിപി തീരുമാനിക്കുകയും സര്‍ക്കാര്‍ അനുമതി തേടാതെ 33 ലക്ഷം നല്‍കി കാറിന് വേണ്ടി നല്‍കിയത് ഗുരുതരമായ അഴിമതിയാണ്. മുഖ്യമന്ത്രിക്ക് പോലീസ് സേനയില്‍ ഒരു നിയന്ത്രണവും ഇല്ല എന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. അലന്‍. താഹ എന്ന യുവാക്കള്‍ക്കെതിരെ പോലീസ് ചുമത്തിയിട്ടുള്ള യുഎപിഎ കേസുകള്‍ പിന്‍വലിക്കണം. പഴയ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ സിപി ജലീല്‍ അടക്കമുള്ള 7 പേരെയാണ് പിണറായിയുടെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. താന്‍ അഭ്യന്ത്രര മന്ത്രിയായിരുന്നപ്പോള്‍ മാവോ വാദികളായിരുന്ന ഷൈനിയെയും രൂപേഷിനെയും ശരീരത്തില്‍ ഒരു പോറലും ഏല്‍ക്കാതെയാണ് കേരള പോലീസ് പിടികൂടിയിരുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അപചയം കാരണമാണ് അതില്‍ പ്രവര്‍ത്തിച്ചിരുന്ന സിപി ജലീല്‍ അടക്കമുള്ളവര്‍ ഇത്തരം തീവ്രവാദ പ്രസ്ഥാനങ്ങളില്‍ എത്തിച്ചേരുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി.

RELATED STORIES

Share it
Top