- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ആസ്‌ത്രേലിയയിലെ കാട്ടുതീ: ചത്തൊടുങ്ങിയത് കോടിക്കണക്കിന് ജീവിവര്‍ഗങ്ങള്‍; പലതും അന്യംനിന്നേക്കും

സിഡ്‌നി: ആസ്‌ത്രേലിയയിലെ കാട്ടുതീ 50 കോടി മൃഗങ്ങളെയെങ്കിലും കൊന്നൊടുക്കിയെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഏകദേശം 48 കോടി സസ്തനികള്‍ പക്ഷികള്‍, ഉരഗങ്ങള്‍ എന്നിവയൊക്കെ ചത്തൊടുങ്ങിയിട്ടുണ്ട്. ശരിയായ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്ന് സിഡ്‌നി സര്‍വകലാശാലയിലെ പരിസ്ഥിതി വിഭാഗം വ്യക്തമാക്കി.
കാട്ടുതീ തെക്ക് കിഴക്കന്‍ ആസ്‌ത്രേലിയയെ ഒരു കരിക്കട്ടയാക്കി മാറ്റിക്കഴിഞ്ഞു. വേനല്‍ക്കാലം വരുന്നതോടെ കാട്ടുതീ ഇനിയും പടര്‍ന്നുപിടിച്ചേക്കും. കാട്ടുതീ മനുഷ്യരെയും ബാധിച്ചുകഴിഞ്ഞു. 1300 വീടുകളും 90 ഏക്കര്‍ ഭൂമിയും ഉപയോഗശൂന്യമായി. 18 പേര്‍ കൊല്ലപ്പെട്ടും കഴിഞ്ഞു. ഇതിനിയും നീണ്ടു നില്‍ക്കുകയാണെങ്കില്‍ ആസ്‌ത്രേലിയയുടെ ഏറെക്കുറെ ജീവിവര്‍ഗവും ചത്തൊടുങ്ങുമെന്നും അന്യം നിന്നുപോവുമെന്നും കരുതപ്പെടുന്നു.
പുറത്തുവന്ന ചില ദൃശ്യങ്ങളില്‍ കങ്കാരു കൂട്ടത്തോടെ ഓടിമറയുന്നതും ചത്ത മൃഗങ്ങള്‍ ചിതറിക്കിടക്കുന്നതും കാണുന്നു. ജീവികള്‍ ചത്തത് നേരിട്ട് തീപിടിച്ചും തീപിടുത്തം മൂലം ഭക്ഷണം ഇല്ലാതായതും മൂലമാകാമെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ 200 വര്‍ഷത്തിനുളളില്‍ 34 സസ്തനി വര്‍ഗങ്ങള്‍ ചത്തൊടുങ്ങിയിട്ടുണ്ട്.
ആസ്‌ത്രേലിയയിലെ അന്യം നിന്നു പോകുന്ന ജീവിവര്‍ഗത്തില്‍ പെട്ട ക്ആല ഈ തീപിടുത്തത്തോടെ ഇല്ലാതാവുമെന്നാണ് സര്‍ക്കാര്‍ തന്നെ പറയുന്നത്. 30 ശതമാനം ജീവിജാലങ്ങള്‍ ഇത്തവണത്തെ കാട്ടുതീയില്‍ ചത്തൊടുങ്ങിയെന്നും മറ്റൊരു കണക്കില്‍ പറയുന്നു.
ആസ്‌ത്രേലിയയെ അമ്പരപ്പച്ച കാട്ടുതീ കഴിഞ്ഞ സെപ്തംബറിലാണ് ആരംഭിച്ചത്. തീ ആരംഭിച്ചതിനു ശേഷം പ്രദേശത്തെ അന്തരീക്ഷതാപം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ട്. ആസ്‌ത്രേലിയയിലെ പല പ്രദേശങ്ങളിലും വര്‍ഷങ്ങളായി വരള്‍ച്ച അനുഭവപ്പെടുന്നു. ഇതും കാട്ടുതീ ക്രമാതീതമായി വര്‍ധിക്കാന്‍ ഇടയാക്കി.
തീപിടുത്ത മേഖലയില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ആസ്‌ത്രേലിയന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. കാറ്റ് വര്‍ധിച്ചതോടെ അപകടാവസ്ഥയും വര്‍ധിച്ചു. ഇപ്പോള്‍ തന്നെ ഊഷ്മാവ് 40 ഡിഗ്രിയിലേക്കെത്തിക്കഴിഞ്ഞു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















