Latest News

എസ്ഡിപിഐ കോഴിക്കോട് ജില്ലാ നേതാവ് നജീബ് പ്രകടനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തോരായി പുതിയ പള്ളി ഖബര്‍സ്ഥാനില്‍.

എസ്ഡിപിഐ കോഴിക്കോട് ജില്ലാ നേതാവ് നജീബ് പ്രകടനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു
X

അത്തോളി: എസ്ഡിപിഐ കോഴിക്കോട് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ നജീബ് എസ് (43) നിര്യാതനായി. അത്തോളിയില്‍ പ്രകടനത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് കുഞ്ഞസ്സന്‍ സാംക്കോ. ഭാര്യ നുഫീറ (പുളിക്കല്‍) മക്കള്‍: നജ ഫാത്തിമ, ഷാന്‍ റഹ്മാന്‍, ആദില്‍. സഹോദരങ്ങള്‍: ജംസീര്‍, നജ്‌ല.

ഖബറടക്കം ചൊവ്വാഴ്ച രാവിലെ പത്ത് മണിക്ക് തോരായി പുതിയ പള്ളി ഖബര്‍സ്ഥാനില്‍.

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ഫാഇസ് മുഹമ്മദ്, എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, ജില്ലാ ജനറല്‍ സെക്രട്ടറി സലീം കരാടി, ജില്ലാ ഖജാഞ്ചി എന്‍ കെ റഷീദ് ഉമരി, ജില്ലാ സെക്രട്ടറി ജലീല്‍ സഖാഫി, അഹമ്മദ് മാസ്റ്റര്‍ എന്നിവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ചു.

Next Story

RELATED STORIES

Share it