Latest News

പൗരത്വ ബില്ലിനനുകൂലമായി കൈപൊക്കിയ അസം ഗണ പരിഷത്തും പിന്തുണ പിന്‍വലിക്കുന്നു

പാര്‍ട്ടിയുടെ പ്രാദേശിക തലത്തില്‍ നിന്ന് വരുന്ന സമ്മര്‍ദ്ദമാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന.

പൗരത്വ ബില്ലിനനുകൂലമായി കൈപൊക്കിയ അസം ഗണ പരിഷത്തും പിന്തുണ പിന്‍വലിക്കുന്നു
X

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ പൗരാവകാശ ഭേദഗതി ബില്ലിനെ പിന്തുണച്ച അസം ഗണ പരിഷത്ത് നിലപാട് മാറ്റുന്നു. ഇന്നലെ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെട്ട യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ബില്ലിനെതിരേ സുപ്രിം കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.

പൗരത്വ നിയമത്തെ കുറിച്ചും അസമിലെ സ്ഥിതിഗതികളെ കുറിച്ചും ബോധ്യപ്പെടുത്താന്‍ നേതാക്കള്‍ പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കാണും. അസം ഗണ പരിഷത്ത് അസമിലെ ബിജെപിയുടെ സഖ്യകക്ഷിയാണ്. മുഖ്യമന്ത്രി സോണോവാല്‍ അടക്കം മൂന്ന് മന്ത്രിമാരാണ് പാര്‍ട്ടിക്കുള്ളത്.

പാര്‍ട്ടിയുടെ പ്രാദേശിക തലത്തില്‍ നിന്ന് വരുന്ന സമ്മര്‍ദ്ദമാണ് പുതിയ തീരുമാനത്തിനു പിന്നിലെന്നാണ് സൂചന. അസമില്‍ പ്രക്ഷോഭം ശക്തിപ്പെട്ടതോടെ നിരവധി പേര്‍ പാര്‍ട്ടിയില്‍ നിന്ന് രാജി വച്ചുതുടങ്ങി. നേതാക്കള്‍ ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടുവെന്നാണ് പ്രവര്‍ത്തകരുടെ പരാതി.

നിയമത്തിനെതിരേ ബിജെപിയിലും പ്രശ്‌നങ്ങള്‍ തുടങ്ങിയിട്ടുണ്ട്. അസമിലെ സൂപ്പര്‍ സ്റ്റാര്‍ ആയ ജതിന്‍ ബോറ കഴിഞ്ഞ ദിവസം ബിജെപിയില്‍ നിന്ന് രാജിവച്ചിരുന്നു. ജതിന്‍ ബോറ എന്ന താന്‍ അസം ജനതയ്‌ക്കൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞത്.

പൗരത്വ ബില്ലിനെതിരേയുള്ള പ്രക്ഷോഭം അസമില്‍ ഇപ്പോഴും തുടരുകയാണ്. പ്രക്ഷോഭം അസമില്‍ നിന്ന് ബംഗാളിലേക്കും വ്യാപിച്ചുകഴിഞ്ഞു.

Next Story

RELATED STORIES

Share it