Latest News

മന്ത്രവാദ ചികിത്സയുടെ പേരില്‍ സിദ്ധന്‍ പെരിന്തല്‍മണ്ണയില്‍ അസ്റ്റിലായി

മന്ത്രവാദ ചികിത്സയുടെ പേരില്‍ സിദ്ധന്‍ പെരിന്തല്‍മണ്ണയില്‍ അസ്റ്റിലായി
X

പെരിന്തല്‍മണ്ണ: മന്ത്രവാദത്തിലൂടെ മാനസിക പ്രശ്‌നങ്ങളും മാറാരോഗങ്ങളും ചികിത്സിച്ച് ഭേദമാക്കാമെന്ന് വിശ്വസിപ്പിച്ച് തട്ടുന്ന സിദ്ധനെ പെരിന്തല്‍മണ്ണ പോലീസ് അറസറ്റ് ചെയ്തു. പൊന്നാനി വട്ടംകുളം കാലടിത്തറ മുല്ലൂസന്‍ അബ്ദുല്‍ കരീം എന്ന കരിം തങ്ങളെയാണ് അറസ്റ്റ് ചെയ്തത്.

തുവ്വൂര്‍ സ്വദേശിനിയെ മൂന്ന് ദിവസം ഭക്ഷണം നല്‍കാതെ 'ചികിത്സിച്ചു'വെന്നാണ് പരാതി. ചികിത്സയെ തുടര്‍ന്ന് അവശയായ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭര്‍ത്താവ് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയിലാണ് കരീം തങ്ങളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പെരിന്തല്‍മണ്ണ എഎസ്പി രീശ്മ രമേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.

Next Story

RELATED STORIES

Share it