Latest News

എറണാകുളം സൗത്ത്‌ സ്‌റ്റേഷനില്‍ വെള്ളം കയറി; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു

എറണാകുളം സൗത്ത്‌ സ്‌റ്റേഷനില്‍ വെള്ളം കയറി; ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു
X
കൊച്ചി: എറണാകുളം സൗത്ത്‌ റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറിയതിനാല്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. റെയില്‍പാതയിൽ വെള്ളം കയറിയതിനെ തുടര്‍ന്ന്‌ എറണാകുളത്തേക്കുള്ള ട്രെയിനുകള്‍ വൈകും. ട്രെയിനുകള്‍ രണ്ട്‌ മണിക്കൂറിന്‌ ശേഷമേ എത്തുകയുള്ളൂവെന്ന്‌ റെയില്‍വേ അധികൃതര്‍ അറിയിച്ചു. നിരവധി ട്രെയിനുകള്‍ മറ്റ്‌ സ്‌റ്റേഷനുകളില്‍ പിടിച്ചിട്ടിരിക്കയാണ്‌. സൗത്ത്‌ സ്‌റ്റേഷനില്‍ എത്തിയവര്‍ മെട്രോയില്‍ കയറി നോര്‍ത്ത്‌ സ്‌റ്റേഷനില്‍ നിന്ന്‌ യാത്ര തുടരണമെന്ന്‌ അധികൃതര്‍ നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it