- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കനത്തമഴ തുടരുന്നു; അട്ടപ്പാടിയില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു
പാലക്കാട്: സംസ്ഥാനത്ത് കനത്തമഴ തുടരവെ ഒരു മരണം. അട്ടപ്പാടിയില്‍ വീടിന് മുകളിലേക്ക് മരം വീണ് ഒരാള്‍ മരിച്ചു. ചുണ്ടകുളം ഊരിലെ കാര (50) ആണ് മരിച്ചത്.വീടിനുള്ളില്‍ ഉറങ്ങി കിടക്കുന്നതിനിടെയാണ് മരം വീണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന കാരയുടെ ഭാര്യ മാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അട്ടപ്പാടിയില്‍ ശക്തമായ കാറ്റും മഴയും തുടരുകയാണ്. ഷോളയൂര്‍ ഉള്‍പ്പെടെ ഉള്ള മേഖലയില്‍ രാത്രി മുഴുവന്‍ കനത്ത മഴയാണ് അനുഭവപ്പെട്ടത്.
കനത്തമഴയില്‍ ജില്ലയില്‍ വ്യാപക നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. വൈദ്യുതി പോസ്റ്റുകള്‍ ഉള്‍പ്പെടെ തകര്‍ന്നതിനെതുടര്‍ന്ന് പലയിടത്തും വൈദ്യുതി തകരാറിലായിട്ടുണ്ട്.മഴ ശക്തമായതിനാല്‍ അട്ടപ്പാടിയിലെ അഗളി, ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകളിലെ അങ്കണവാടി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചതായി പാലക്കാട് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ജില്ലയില്‍ അവധി പ്രഖ്യാപിക്കുന്നത്.
RELATED STORIES
യുവാവിനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തി
20 May 2025 11:15 AM GMTമഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി; ദര്‍ഗ പൊളിക്കുന്നത് തടഞ്ഞ്...
20 May 2025 11:04 AM GMTറെഡ് അലേര്‍ട്ടുള്ള ജില്ലകളില്‍ ഇന്ന് മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങും
20 May 2025 10:41 AM GMTദലിത് യുവതിക്കെതിരായ കള്ളക്കേസ്; മുഖ്യമന്ത്രിയുടെ ഓഫിസും വംശീയ...
20 May 2025 10:23 AM GMTഎവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ കേരള വനിതയായി സഫ്രീന ലതീഫ് (വിഡിയോ)
20 May 2025 10:17 AM GMTഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം; കുറ്റാരോപിതരായ...
20 May 2025 9:44 AM GMT