- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കടമ്പൂരില്‍ സിപിഎം- കോണ്‍ഗ്രസ് സംഘര്‍ഷം; ഓഫിസുകള്‍ തകര്‍ത്തു, ആറ് പേര്‍ക്ക് പരിക്ക്

കാടാച്ചിറ: കടമ്പൂരില്‍ സി പി എം - കോണ്‍ഗ്രസ് സംഘര്‍ഷം രൂക്ഷമായി. സംഘര്‍ഷത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ക്കും മൂന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇരു കൂട്ടരും പരസ്പരം ഓഫിസുകള്‍ തകര്‍ത്തിട്ടുണ്ട്. കടമ്പൂര്‍ പഞ്ചായത്ത് അംഗത്തിന്റെ മകന്റെ നേതൃത്വത്തിലാണ് അക്രമം നടന്നതെന്ന് സിപിഎമ്മും സിപിഎം പ്രവര്‍ത്തകരാണ് ഇന്ദിരാ ഭവന്‍ ആക്രമിച്ചതെന്ന് കോണ്‍ഗ്രസ്സും ആരോപിക്കുന്നു.
കടമ്പൂര്‍ ഹൈസ്‌കൂളിന് സമീപത്തെ രാജീവ് ഭവനാണ് തകര്‍ക്കപ്പെട്ടിട്ടുള്ളത്. കെഎസ്‌യു കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗം അഭിനവ്, കടമ്പൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ അനില്‍ കുമാര്‍, യൂത്ത് കോണ്‍ഗ്രസ്സ് കടമ്പൂര്‍ മണ്ഡലം സെക്രട്ടറി ശ്രീരാഗ് എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. കടമ്പൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സോനയുടെ മകനാണ് അഭിനവ്.
കാടാച്ചിറയില്‍ നടന്ന കോണ്‍ഗ്രസ്സ് പ്രകടനത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുംമ്പോഴാണ് ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതെന്ന് അഭിനവ് പറയുന്നു. തലയ്ക്ക് പരിക്കേറ്റ അഭിനവ് അടിയുടെ ആഘാതത്തില്‍ ബോധരഹിതനായി. ഇതിന് ശേഷമാണ് ശ്രീരാഗിനും, അനില്‍കുമാറിനും നേരെ അക്രമം നടന്നത്. പരിക്കേറ്റ മൂവരും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്.
കടമ്പൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമമാണ് സി പി എം നടത്തുന്നതെന്ന് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് സി.ഒ രാജേഷ് പറഞ്ഞു. അക്രമത്തില്‍ പങ്കാളികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ഇരു പാര്‍ട്ടികളും ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















