Districts

കെഎസ്ടിയു ശിഹാബ് തങ്ങള്‍ പ്രതിഭാ പുരസ്‌ക്കാരം സഫ ഫെബിന്

പൊതു വിദ്യാലയങ്ങളിലെ വിദ്യാത്ഥികളുടെ മികവാര്‍ന്ന പ്രകടനത്തിന്റെ നേര്‍സാക്ഷ്യമായതിനാണ് പുരസ്‌കാകാരം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു.

കെഎസ്ടിയു ശിഹാബ് തങ്ങള്‍ പ്രതിഭാ പുരസ്‌ക്കാരം സഫ ഫെബിന്
X

പെരിന്തല്‍മണ്ണ: രാഹുല്‍ ഗാന്ധി എംപിയുടെ ഇംഗ്ലീഷ് പ്രസംഗം പരിഭാഷപ്പെടുത്തി ഒരുദിനം കൊണ്ട് ശ്രദ്ധേയയായ കരുവാരക്കുണ്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ സഫ ഫെബിന് കെഎസ്ടിയു ശിഹാബ് തങ്ങള്‍ പ്രതിഭാ പുരസ്‌ക്കാരം നല്‍കുമെന്ന് സംസ്ഥാന നേതാക്കള്‍.

പൊതു വിദ്യാലയങ്ങളിലെ വിദ്യാത്ഥികളുടെ മികവാര്‍ന്ന പ്രകടനത്തിന്റെ നേര്‍സാക്ഷ്യമായതിനാണ് പുരസ്‌കാകാരം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. പെരിന്തല്‍മണ്ണ എംഇഎ എന്‍ജിനീയറിംഗ് കോളജില്‍ 8 ന് നടക്കുന്ന കെഎസ്ടിയു സംസ്ഥാന വനിതാ സമ്മേളനത്തില്‍ പുരസ്‌ക്കാരം വിതരണംച്ചെയ്യും. വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ എ കെ മുസ്തഫ സംസ്ഥാന പ്രസിഡന്റ് എ കെ സൈനുദ്ദീന്‍, സെക്രട്ടറി അബ്ദുല്ല വാവുര്‍, അബ്ദുല്‍ കരീം, എം പി സ്വാലിഹ, കെ പി മീന, കെ അഫ്‌സത്ത് സംസാരിച്ചു.




Next Story

RELATED STORIES

Share it