Districts

സൈക്കിള്‍ റാലിയിലൂടെ റോഡ് സുരക്ഷാ സന്ദേശമെത്തിച്ച് മോട്ടോര്‍ വാഹന വകുപ്പ്

റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി യുവാക്കളില്‍ റോഡ് സുരക്ഷാ സന്ദേശം നല്‍കുക എന്ന ലക്ഷ്യം വെച്ച് വിവിധ സൈക്കിള്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

സൈക്കിള്‍ റാലിയിലൂടെ റോഡ് സുരക്ഷാ സന്ദേശമെത്തിച്ച് മോട്ടോര്‍ വാഹന വകുപ്പ്
X

പരപ്പനങ്ങാടി: റോഡ് സുരക്ഷ യുവജന ശക്തിയിലൂടെ എന്ന പ്രമേയം ആസ്പദമാക്കി 31ആം മത് ദേശീയ റോഡ് സുരക്ഷാ വാരത്തിന് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ തുടക്കം കുറിച്ചു. അപകടങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യം വെച്ച് വ്യത്യസ്തമായ പ്രചരണ കാംപയിനുകളാണ് സംഘടിപ്പിച്ചത്. റോഡ് സുരക്ഷാ വാരത്തിന്റെ ഭാഗമായി യുവാക്കളില്‍ റോഡ് സുരക്ഷാ സന്ദേശം നല്‍കുക എന്ന ലക്ഷ്യം വെച്ച് വിവിധ സൈക്കിള്‍ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാ സൈക്കിള്‍ റാലി സംഘടിപ്പിച്ചു.

ചെമ്മാട് നിന്ന് ആരംഭിച്ച റാലി പരപ്പനങ്ങാടിയില്‍ സമാപിച്ചു. സമാപനത്തില്‍ വച്ച് സൈക്കിള്‍ റാലി പ്രചരണത്തില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റും മെഡലുകളും വിതരണം ചെയ്തു. തിരൂരങ്ങാടി തിരൂരങ്ങാടി ജോയിന്റ് ആര്‍ടിഒ സാജു എ ബക്കറിന്റെ നിര്‍ദ്ദേശ പ്രകാരം എ എം വി ഐ മാരായ ടി പി സുരേഷ് ബാബു, കെ നിസാര്‍, ടി സിദ്ദിഖ്, ടി മുജീബ്, വിവിധ സൈക്കിള്‍ ക്ലബ്ബുകളെ പ്രതിനിധീകരിച്ച് ഇ കെ മുഹമ്മദ് ഇര്‍ഷാദ്, എ കെ മിദ്‌ലാജ്, ബാലു പരപ്പനങ്ങാടി, എംപി ഷംഷാദ് താനൂര്‍ സംസാരിച്ചു. റോഡ് സുരക്ഷാ വാരത്തിന്റെ തിരൂരങ്ങാടി താലൂക്ക് തല ഉദ്ഘാടനം ജനുവരി 14 ചൊവ്വാഴ്ച രാവിലെ 10ന് തിരൂരങ്ങാടി പിഎസ്എംഒ കോളജില്‍ വെച്ച് പി കെ അബ്ദുര്‍റബ്ബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.

Next Story

RELATED STORIES

Share it