കൊവിഡ്: ആന്ധ്രയില്‍ രോഗ ബാധിതര്‍ 35000 കടന്നു; 24 മണിക്കൂറിനിടെ 2500 രോഗബാധിതര്‍, സ്ഥിതി അതീവഗുരുതരം
സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 44 പേരാണ് മരിച്ചത്.

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 35000 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. 24 മണിക്കൂറിനിടെ 2432 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 44 പേരാണ് മരിച്ചത്.
കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ആന്ധ്രയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ദിനംപ്രതിക വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നത് ആരോഗ്യവിഭാഗത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവില്‍ 35,451 പേര്‍ക്കാണ് ആന്ധ്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ 18378 പേര്‍ രോഗ വിമുക്തരായി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുച്ചേരിയില്‍ പുതുതായി 67 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. ഇതോടെ കേന്ദ്ര ഭരണപ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1596 ആയി ഉയര്‍ന്നു. 686 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 21 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും പുതുച്ചേരി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.
RELATED STORIES
പ്രജ്ഞാ സിങ് ' കേരളാ സ്റ്റോറി' കാണിച്ച പെണ്‍കുട്ടി മുസ്ലിം...
6 Jun 2023 5:37 AM GMTഅരിക്കൊമ്പനെ ഇന്ന് തുറന്ന് വിടരുത്; മദ്രാസ് ഹൈക്കോടതി; കേരളത്തിന്...
5 Jun 2023 10:59 AM GMTമൗലാന ഖാലിദ് സെയ്ഫുല്ല റഹ്മാനി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്...
4 Jun 2023 2:52 PM GMTട്രെയിന്‍ കൂട്ടിയിടി തടയാനുള്ള കവച് പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി; മോദി ...
3 Jun 2023 11:00 AM GMTരാജ്യം നടുങ്ങിയ ട്രെയിന്‍ ദുരന്തങ്ങള്‍
3 Jun 2023 10:33 AM GMTആവര്‍ത്തിക്കുന്ന ട്രെയിന്‍ ദുരന്തങ്ങള്‍; രാജ്യം വിറങ്ങലിച്ച...
3 Jun 2023 8:30 AM GMT