Kerala

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹത; പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായിരുന്ന ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് സി കെ ഉണ്ണി മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും പരാതി നല്‍കി.

ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹത; പിതാവ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി
X

തിരുവനന്തപുരം: പ്രശസ്ത വയലിനിസ്റ്റും സംഗീതജ്ഞനുമായിരുന്ന ബാലഭാസ്‌കറിന്റെ മരണത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പിതാവ് സി കെ ഉണ്ണി മുഖ്യമന്ത്രിക്കും സംസ്ഥാന പോലിസ് മേധാവിക്കും പരാതി നല്‍കി. അപകടത്തില്‍ ദുരൂഹതയുണ്ടെന്നും ഭാര്യയുടേത് ഉള്‍പ്പെടെയുള്ള മൊഴികളിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘം അന്വേഷിപ്പിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. അപകടസമയം വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കറായിരുന്നില്ല ഡ്രൈവര്‍ അര്‍ജ്ജുനായിരുന്നു എന്നാണ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. അപകട സമയം ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നു. ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വണ്ടി ഓടിക്കാറില്ലെന്നും മൊഴി നല്‍കിയിരുന്നു. എന്നാല്‍ കാര്‍ ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നായിരുന്നു അര്‍ജ്ജുന്റെ മൊഴി. കൊല്ലത്ത് എത്തി വിശ്രമിച്ച ശേഷം ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചതെന്നായിരുന്നു മൊഴി. ഇതാണ് സംശയത്തിനു കാരണം. സെപ്തംബര്‍ 25 ന് നടന്ന അപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറും മകള്‍ തേജസ്വനിയും മരണപ്പെട്ടിരുന്നു.


Next Story

RELATED STORIES

Share it