ഡിബാല ഫോമിലല്ല, കാരണം വെളിപ്പെടുത്തി യുവന്റസ് കോച്ച്


മിലാന്‍: അര്‍ജന്റൈന്‍ താരം ഡിബാല മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തതിന്റെ കാരണം നിരത്തി യുവന്റസ് പരിശീലകന്‍ അല്ലെഗ്രി. ഇറ്റാലിയന്‍ ക്ലബ്ബായ യുവന്റസിലേക്ക് റൊണാള്‍ഡോ ചേക്കേറിയതു മുതല്‍ ആരാധകര്‍ കാത്തിരുന്നത് ഡിബാല കൂട്ടുകെട്ടിന്റെ പ്രകടനങ്ങള്‍ കാണാനായിരുന്നു. എന്നാല്‍ നടന്ന മല്‍സരങ്ങളിലെല്ലാം ഇരുവരും അത്ര മെച്ചപ്പെട്ട പ്രകടനമായിരുന്നില്ല പുറത്തെടുത്തത്. ഇപ്പോള്‍ റൊണാള്‍ഡോ ഫോം വീണ്ടെടുത്തെങ്കിലും ഡിബാല ഇപ്പോഴും പുറകിലാണ്. ഫിറ്റ്‌നസാണു താരത്തിന്റെ പ്രധാന പ്രശ്‌നമെന്നും കൂടുതല്‍ സമയം കളിക്കാന്‍ അവസരം ലഭിച്ചാല്‍ താരം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അല്ലെഗ്രി പറഞ്ഞു. പന്തുമായുള്ള റണ്ണിങ്ങാണ് ഡിബാലയുടെ ഏറ്റവും മികച്ച നീക്കമെന്നും എന്നാല്‍ നിരന്തരമായി കളിച്ച് ഫിറ്റ്‌നസ് വീണ്ടെടുത്താലേ അതു കൃത്യമായി പുറത്തെടുക്കാനാവു എന്നാണ് അല്ലെഗ്രിയുടെ അഭിപ്രായം.

RELATED STORIES

Share it
Top