ദേശവിരുദ്ധ ബന്ധം: നിര്‍മല സീതാരാമന് മറുപടിയുമായി ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന് മറുപടിയുമായി ജെഎന്‍യുവിലെ വിദ്യാര്‍ഥി യൂനിയന്‍. സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് ദേശവിരുദ്ധ ബന്ധമുണ്ടെന്ന മന്ത്രിയുടെ പ്രസ്താവനക്കാണ് മറുപടി.അടിച്ചമര്‍ത്തപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നത് കൊണ്ടാണ് തങ്ങള്‍ക്കെതിരേ ഇത്തരം ആരോപണം ഉന്നയിക്കുന്നതെന്നാണ് യുനിയന്‍ പറഞ്ഞത്. അഭിപ്രായ സ്വതന്ത്യം എല്ലാവര്‍ക്കുമുണ്ട്. അതിനാല്‍ മന്ത്രിയുടെ പ്രസ്താവന അവഗണിക്കുകയാണെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. ഇന്ത്യാ വിരുദ്ധ ശക്തികളുമായി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നും രാജ്യത്തിനെതിരെ യുദ്ധം ചെയ്യുകയാണെന്നുമാണ് നിര്‍മ്മല സീതാരാമന്‍ മാധ്യമങ്ങളോട് പറഞ്ഞത്.

RELATED STORIES

Share it
Top