'താമരപ്പൂവ് അബദ്ധം' ജസ്‌വന്ത് സിങിന്റെ മകന്‍ ബിജെപി വിട്ടു



ന്യൂഡല്‍ഹി: താമരപ്പൂവ് ആയിരുന്നു തനിക്ക് പറ്റിയ അബന്ധമെന്ന് പരസ്യമായി പ്രഖ്യാപിച്ച് രാജസ്ഥാനിലെ ബിജെപി എംഎല്‍എയും മുന്‍ കേന്ദ്രമന്ത്രി ജസ്‌വന്ത് സിങിന്റെ മകനുമായ മന്‍വേന്ദ്ര സിങ് പാര്‍ട്ടി വിട്ടു. തിരഞ്ഞെടുപ്പ് അടുത്ത രാജസ്ഥാനില്‍ ഒരു റാലിയില്‍ വെച്ചാണ് അദ്ദേഹം പരസ്യ പ്രഖ്യാപനം നടത്തിയത്. ആയിരങ്ങള്‍ പങ്കെടുത്ത പച്ച്പദ്രയില്‍ നടന്ന റാലിയില്‍ പിതാവ് ജസ്‌വന്ത് സിങിനെ വേദിയിലിരുത്തിയാണ് മന്‍വേന്ദ്രയുടെ പ്രഖ്യാപനം. ബിജെപി വിടുന്ന മന്‍വേന്ദ്ര സിങ് കോണ്‍ഗ്രസില്‍ ചേരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നുമൊക്കെയുളള വാര്‍ത്തകള്‍ പുറത്തുവന്നു കഴിഞ്ഞു.

രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെക്കെതിരെ മന്‍വേന്ദ്രയുടെ ഭാര്യ ചിത്ര സിങും രംഗത്തു വന്നിട്ടുണ്ട്. 'സംസ്ഥാനത്ത് വസുന്ധര രാജെ ഗൗരവ് യാത്ര നടത്തുകയാണ്. ബി.ജെ.പിയുടെ പ്രതാപം കാണിക്കാനാണ് യാത്ര. എന്ത് പ്രതാപമാണ് ഈ യാത്രക്കുള്ളത്. അഞ്ച് വര്‍ഷം മുമ്പ് സുരാജ് യാത്ര നടത്തിയിരുന്നു. പക്ഷേ ഈ അഞ്ച് വര്‍ഷം നിരപരാധികളായ എത്രയോ ആളുകളെയാണ് കള്ളക്കേസുകളില്‍ അവര്‍ കുടുക്കിയത്. ജയ്‌സാല്‍മീറിലും ബര്‍മെറിലുമായി കളളക്കേസുകള്‍ നിരവധിപേരെയാണ് ബാധിച്ചത് . എന്നിട്ടാണ് ഇപ്പോള്‍ അവര്‍ പ്രതാപ യാത്ര നടത്തുന്നത്. ഈ സര്‍ക്കാരിനെ ജനങ്ങള്‍ താഴെയിറക്കുന്ന ദിവസം വരുമെന്നും ചിത്ര സിങ് പറഞ്ഞു.

RELATED STORIES

Share it
Top